ഭവന വായ്പ അടയ്ക്കാം,വൻ വരുമാനവും നേടാം: ഒന്നു മനസു വച്ചാല്‍!

HIGHLIGHTS
  • മനസു വച്ചാല്‍ ഈ പണവും മുതലും 30 വര്‍ഷം കൊണ്ട് നമ്മുടെ കൈയ്യില്‍ വരും
Home (3)
SHARE

വീടോ ഫ്ളാറ്റോ വാങ്ങുന്നതിന് ശമ്പളവരുമാനക്കാരും അല്ലാത്തവരും ഭവന വായ്പ എടുത്തിട്ടുണ്ടാകും. ദീര്‍ഘകാല വായ്പകളായതിനാലും വാസഗൃഹത്തിന് ദശലക്ഷങ്ങള്‍ വേണ്ടതിനാലും ആയുസിന്റെ പ്രധാനപ്പെട്ട കാലയളവ് ഇതിന്റെ തിരിച്ചടവ് കാലമായിരിക്കും. പലപ്പോഴും ഇത് 25-30 വര്‍ഷമായി നീളുന്നു. ഇതിനിടയില്‍ വായ്പ എടുക്കുന്ന തുകയുടെ ഇരട്ടിയിലധികം പലിശ സഹിതം തിരിച്ചടക്കേണ്ടിയും വരും. ഭൂരിഭാഗം കേസുകളിലും വായ്പ അടവ് തീരുമ്പോഴേയ്ക്ക് വിരമിക്കല്‍ പ്രായത്തിലേക്ക് എത്തുകയും വരുമാനം ഇല്ലാതാവുകയും ചെയ്യും. ഈ പ്രതിസന്ധിയ്ക്ക് ഒരു പരിഹാരമുണ്ട്. 

വേണ്ടത് ചെറിയൊരു ആസൂത്രണം

ചെറിയൊരു സാമ്പത്തിക ആസൂത്രണത്തോടെ മുന്നോട്ട് പോയാല്‍ ഈ നഷ്ടം പരിഹരിക്കുന്നതോടൊപ്പം വയസാംകാലത്ത് വലിയൊരു തുക സമ്പാദ്യമായി കൈപ്പറ്റുകയും ചെയ്യാം. അതിന് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമാണ് എസ് ഐ പി. അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി. ഭവന വായ്പയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ മികച്ച ആദായം തരുന്ന എസ് ഐ പി നിക്ഷേപ പദ്ധതിയും ഏതെന്ന് കണ്ടെത്തുക എന്നതാണ് ഇവിടെ ആദ്യമായി ചെയ്യേണ്ടത്. ഇനി അല്പം കണക്ക് നോക്കാം.

തിരിച്ചടവ് ആദായമാക്കാം

30 വര്‍ഷത്തേയ്ക്ക് 6.75 ശതമാനം നിരക്കില്‍ 25 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടവ് തീരുമ്പോള്‍ ആകെ അടയ്ക്കേണ്ട തുക 58,37,381 രൂപയായിരിക്കും. ഇവിടെ  30 വര്‍ഷം കൊണ്ട് ആകെ തിരിച്ചടയ്ക്കേണ്ടുന്ന പലിശ 33,37,381 രൂപയാണ് എന്ന് കാണാം. മാസതിരിച്ചടവ് ആകട്ടെ 16,215 രൂപയും.

Happy

10 ശതമാനം മാറ്റാം

എന്നാല്‍ കുറച്ചൊന്നു മനസു വച്ചാല്‍ ഈ പണവും മുതലും 30 വര്‍ഷം കൊണ്ട് നമ്മുടെ കൈയ്യില്‍ വരും. വായ്പ അടഞ്ഞ് തീരുമ്പോള്‍ ഈ തുക മുഴുവനും സ്വന്തമാകുകയും ചെയ്യും. ഇതിനുള്ള മാര്‍ഗം ആകെ മാസ തിരിച്ചടവിന്റെ 10 ശതമാനമെങ്കിലും തുക നീക്കി വച്ച് എസ് ഐ പി നിക്ഷേപം നടത്തുക എന്നതാണ്. മുകളിലെ ഉദാഹരണത്തില്‍ 10 ശതമാനം എന്നാല്‍ 1620 രൂപ. വായ്പ തിരിച്ചടവിന്റെ അതേ കാലാവധിയില്‍ എസ് ഐ പി യും തുടങ്ങുക. അതായത് 30 വര്‍ഷം തന്നെ. ഇങ്ങനെ നോക്കുമ്പോള്‍ ആകെ നിങ്ങളുടെ എസ് ഐ പി നിക്ഷേപം 5,83,200 രൂപയെന്ന് കാണാം.

വായ്പ പൂജ്യം

happy life

ഈ നിക്ഷേപത്തിന് 12.5 ശതമാനം വാര്‍ഷിക റിട്ടേണ്‍ കണക്കാക്കിയാല്‍ 30 വര്‍ഷം കൊണ്ട് നിങ്ങളുടെ എസ് ഐ പി 63.9 ലക്ഷമായി പെരുകും. അതായത് 30 വര്‍ഷം കൊണ്ട് നിങ്ങള്‍ എടുത്ത വായ്പയും പലിശയുമായി 58,37,381 രൂപ തിരിച്ചടയ്ക്കുമ്പോള്‍ എസ് ഐ പി വഴി നിങ്ങള്‍ക്ക്് തിരികെ ലഭിക്കുന്നത് 63.9 ലക്ഷം രൂപയായിരിക്കും. വായ്പ അടച്ച് തീരുന്നതോടെ സ്വപ്‌ന ഭവനത്തോടൊപ്പം ശിഷ്ടജീവിതത്തിന് ഉതകുന്ന വലിയ തുകയും നിങ്ങള്‍ക്ക് സ്വന്തമാകും. ഇവിടെ മികച്ച നേട്ടം നല്‍കുന്ന ഫണ്ടുകള്‍ കണ്ടെത്തുക എന്നതാണ് പ്രധാനം. ഇതിനായി വിദഗ്ധരുടെ സേവനം തേടാവുന്നതാണ്. അതുകൊണ്ട് ഭവന വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എസ് ഐ പി നിക്ഷേപത്തിനുള്ള തുക കൂടി ബാക്കിയാകുന്ന വിധത്തില്‍ മാസഗഢു നിശ്ചയിച്ച് അതിനനുസരിച്ച് മാത്രം വായ്പ എടുക്കുക. ഇത് പിന്നീട് 50 കളില്‍ വലിയ സാമ്പത്തിക പിന്‍ബലം നിങ്ങള്‍ക്ക് നല്‍കും.

English Summary : Plan Your Home Loan Repayment and A Small SIP also with it

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA