ഐസ്ക്രീം ഇനി പൊള്ളും? പോക്കറ്റും കാലിയാകും

HIGHLIGHTS
  • പാര്‍ലറില്‍ നിന്ന് വാങ്ങുന്ന ഐസ് ക്രീമിന് വില കൂടും
ice-cream-1248
പ്രതീകാത്മക ചിത്രം
SHARE

ഹോട്ടലിനകത്തോ പുറത്തോ വില്‍ക്കുന്നുവെന്ന് നോക്കാതെ ഐസ് ക്രീമിന് ഉയര്‍ന്ന ജി എസ് ടി നിര്‍ദേശിച്ച് ധനമന്ത്രാലയം. ഇതോടെ പാര്‍ലറില്‍/ ഹോട്ടലില്‍ നിന്ന് വാങ്ങുന്ന ഐസ് ക്രീമിന് വില കൂടുമെന്ന് ഏതാണ്ട് ഉറപ്പായി.  

നേരത്തെ ഹോട്ടലിന് അകത്ത് വില്‍ക്കുന്ന ഐസ് ക്രീമിന് റസ്‌റ്റൊറന്റിന് ബാധകമായ 5 ശതമാനം ജി എസ് ടി ആയിരുന്നു ഉണ്ടായിരുന്നത്. ഐസ് ക്രീം പാര്‍ലറുകളും ഹോട്ടലുകളും വില്‍ക്കുന്ന ഐസ് ക്രീം അവിടെ ഉണ്ടാക്കുന്നതല്ലെന്നും പുറത്ത് നിന്ന് ഉണ്ടാക്കി കൊണ്ടുവരുന്നതാണെന്നും കണക്കിലെടുത്താണ് പുതിയ നികുതി സ്ലാബിലേക്ക്് കുത്തനെ കയറ്റിയത്.

റസ്റ്റൊറന്റില്‍ ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്‌തെടുക്കുന്നത് പോലെ അല്ല ഐസ്‌ക്രീം. മറ്റെവിടയോ ഉണ്ടാക്കി കൊണ്ടുവരുന്നതാണ്. ഇത് അവിടെ നിര്‍മാതാക്കള്‍ വിതരണം ചെയ്യുന്നത് ഒരു ഉത്പന്നം എന്ന നിലയ്ക്കാണ്. സേവനം എന്ന നിലയിലല്ല. അതുകൊണ്ട് റസ്റ്റൊറന്റിന് ബാധകമായ നികുതി ഇതിന് അനുയോജ്യമല്ല- മന്താലയം അറിയിപ്പില്‍ പറയുന്നു. നേരത്തെ വലിയ ഓര്‍ഡറുകളല്ലാതെ പാര്‍ലറുകളില്‍ വില്‍ക്കുന്ന ഐസ്‌ക്രീം റെസ്റ്റൊറന്റ് സര്‍വീസിന് കീഴിലായിരുന്നു.

English Summary : Ice cream become Costlier

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA