യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ടിക്കറ്റെടുത്താൽ മാത്രം പോരാ, ട്രെയിനിൽ കയറാനും ഇറങ്ങാനും പണം കൊടുക്കേണ്ടി വരും

HIGHLIGHTS
  • റെയിൽവെ മന്ത്രാലയം സമർപ്പിച്ച ശുപാർശ കേന്ദ്ര സർക്കാറിന്റെ പരിഗണനയിലാണ്
train
SHARE

പാസഞ്ചേഴ്സ് അറ്റൻഷൻ പ്ലീസ് .... യാത്രാ ടിക്കറ്റിനു പുറമേ ട്രെയിനിൽ കയറാനും  ഇറങ്ങാനും വേറെ ടിക്കറ്റ് എടുക്കേണ്ടതാണ് .... റെയിൽവെ സ്റ്റേഷനുകളിൽ  ഇത്തരത്തിലൊരു അനൗൺസ്മെന്റ് മുഴങ്ങുന്ന കാലം വിദൂരമല്ല .റെയിൽവെ സ്റ്റേഷനുകളുടെ നടത്തിപ്പു ചുമതല സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കൈമാറാനുള്ള ശ്രമത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാറിന്റെ ഈ നീക്കം .ഇതു സംബന്ധിച്ച് റെയിൽവെ മന്ത്രാലയം സമർപ്പിച്ച ശുപാർശ കേന്ദ്ര സർക്കാറിന്റെ സജീവ പരിഗണനയിലാണ്

നവീകരിച്ചതോ നവീകരിക്കാനിരിക്കുന്നതോ ആയ റെയിൽവെ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ കയറാൻ 10 രൂപ മുതൽ 50 രൂപ വരെ ഈടാക്കാനാണ് ആലോചന. യാത്രാ ടിക്കറ്റ് ചാർജിന് പുറമെയാണ് ഈ തുക. കയറാൻ മാത്രമല്ല സമാനമായ ഇത്തരം സ്റ്റേഷനുകളിൽ ഇറങ്ങാനും പണം കൊടുക്കേണ്ടി വരും. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ ഉണ്ടായേക്കും.

റെയിൽവെ സ്റ്റേഷനുകളുടെ നടത്തിപ്പിലൂടെ കൂടുതൽ ആദായം ലഭിക്കുമെന്നു കണ്ടാൽ ടെണ്ടറിൽ പങ്കെടുക്കുന്നവരുടെ തിരക്ക് വർദ്ധിക്കുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ .ജനറൽ, സ്ലീപ്പർ, എസി ത്രീ ടയർ, എസി ടു ടയർ, ഫസ്റ്റ്ക്ലാസ് എസി തുടങ്ങിയ വിഭാഗങ്ങളിൽ വ്യത്യസ്ത നിരക്കിലായിരിക്കും ഫീസ് ഈടാക്കുന്നത് .വിമാന ടിക്കറ്റുകളിലേതുപോലെ ട്രെയിൻ ടിക്കറ്റ് ബുക്കു ചെയ്യുമ്പോൾ തന്നെ ഉപഭോക്താവിൽ നിന്നു തുക ഈടാക്കാനും ആലോചനയുണ്ട്.

English Summary : Train Travellers is Expected to Pay for Enter and Exit from Train

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA