മുതിർന്ന പൗരന്മാരേ, ചിരിക്കാൻ നിങ്ങൾക്ക് കിട്ടും 5000 രൂപ!

HIGHLIGHTS
  • ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്
aged
SHARE

സ്മൈൽ പ്ലീസ്.. ഇനി ധൈര്യമായി ചിരിച്ചോളൂ. പല്ലില്ലാത്ത പ്രയാസം വേണ്ട. ബലക്ഷയം വന്ന് പല്ലുകൾ നഷ്ടപ്പെട്ട് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ സാമൂഹ്യനീതി വകുപ്പിന്റെ പുതിയ പദ്ധതി ഇതാ - "മന്ദഹാസം".

തിരഞ്ഞെടുത്ത ദന്തൽ കോളേജുകളിലും ട്രീറ്റ്മെന്റ് സെന്ററുകളിലും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള കൃത്രിമ പല്ലുകളും ലഭ്യമാക്കും.

ബി പി എൽ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരന്മാർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പരമാവധി 5000 രൂപ ചികിത്സാ സഹായം ലഭിക്കും.

ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റേഷൻ കാർഡിന്റെയോ ബിപിഎൽ സർട്ടിഫിക്കറ്റിന്റെയോ വില്ലേജ് ഓഫീസിൽ നിന്നു ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റിന്റെയോ പകർപ്പ്, അംഗീകൃത ദന്തഡോക്ടറുടെ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകകൾ അപേക്ഷയോടൊപ്പം നൽകണം.

English Summary : Senior Citizens will Get Finacial Aid from Kerala Government for Dental Care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA