ഐ ടിക്കാരെ, നിങ്ങൾക്കുമുണ്ട് സർക്കാറിന്റെ കൈത്താങ്ങ്

HIGHLIGHTS
  • പത്തു വർഷം അംശാദായം അടയ്ക്കുന്നവർക്ക് 60 വയസിനു ശേഷം പെൻഷൻ
family
SHARE

ഐ ടി /ഐ ടി അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ ?എങ്കിൽ നിങ്ങൾക്കും ജീവിത സായാഹ്നത്തിൽ സർക്കാർ പെൻഷൻ തരും.

കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധിയിൽ അംഗത്വമെടുത്തവർക്കാണ് പെൻഷൻ ലഭിക്കുന്നത്.പത്തു വർഷം തുടർച്ചയായി അംശാദായം അടയ്ക്കുന്നവർക്ക് 60 വയസ്സിനു ശേഷം പെൻഷൻ ലഭിക്കും. ശാരീരികാവശതകളെ തുടർന്ന് തൊഴിലെടുക്കാനാകാതെ രണ്ടു വർഷമായി മാറിനിൽക്കുന്നവർക്കും പെൻഷന് അർഹതയുണ്ട്. 3000 രൂപയാണ് പ്രതിമാസ പെൻഷൻ. ഓരോ വർഷവും 50 രൂപ വീതം വർദ്ധനവ് ലഭിക്കും. കുടുംബ പെൻഷനും വ്യവസ്ഥയുണ്ട്. പ്രസവാനുകൂല്യം, ചികിത്സാ സഹായം, മരണാനന്തര ചെലവ്, പെൺമക്കളുടെ വിവാഹ ധനസഹായം, വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയവയും ലഭിക്കും .

ഐ ടി അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും പത്തിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ ഉടമകൾക്കുമാണ് പദ്ധതി. ജീവനക്കാർ 100 രൂപയും തൊഴിലുടമ തൊഴിലാളി വിഹിതമായി 100 രൂപയും പ്രതിമാസം ക്ഷേമനിധിയിലേക്ക് അടയ്ക്കണം.

English Summary : IT People will Get Pension from Government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA