നല്ല ശമരിയക്കാരനാവാം; ഒപ്പം ഒരു ലക്ഷം രൂപവരെ സമ്മാനവും നേടാം

HIGHLIGHTS
  • ദേശീയതലത്തിൽ 10 പേരെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ വീതം നൽകും
road-accident
SHARE

ബൈബിൾ കഥയിലെ രക്ഷകനായ ആ നല്ല ശമരിയക്കാരനെ ഓർമയില്ലേ? അതുപോലെ നിങ്ങൾക്കും ഒരു നല്ല ശമരിയക്കാരനാകാൻ ഇതാ ഒരു അവസരം! ഒപ്പം സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവര‍്‍ക്ക് 5000 രൂപയുടെ പാരിതോഷികവും കിട്ടും.

റോഡ് അപകടങ്ങളിൽപ്പെടുന്നവരെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്കാണ് കേന്ദ്ര ഗതാഗത മന്ത്രാലയം സമ്മാനവും അഭിനന്ദന സർട്ടിഫിക്കറ്റും പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒരു വർഷം പാരിതോഷികം നേടുന്നവരിൽ നിന്ന് ദേശീയതലത്തിൽ നിർണായക രക്ഷകരായ 10 പേരെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ വീതവും നൽകും.

നല്ല ശമരിയക്കാരൻ

നല്ല ശമരിയക്കാരൻ (ഗുഡ് സമരിറ്റൻ) എന്ന് നാമകരണം ചെയ്തിട്ടുള്ള പദ്ധതി ഒക്ടോബർ 15ന് നിലവിൽ വരും. സംസ്ഥാനങ്ങൾക്ക് ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്രം നൽകിക്കഴിഞ്ഞു. 

റോഡ് അപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ ആളുകൾ  മടിക്കുന്നതിനാൽ രക്തം വാർന്നു മരിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ഗുരുതരമായ അപകടത്തിന് ഇരയായവരെ ആദ്യ മണിക്കൂറിൽ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവൻ രക്ഷപ്പെടുത്താനുള്ള അവസരം കുറയും. ഇതു കൂടി കണക്കിലെടുത്താണ് സഹായഹസ്തം നീട്ടുന്നവർക്ക് സർക്കാറിന്റെ പാരിതോഷികം. 2026 മാർച്ച് 31 വരെയാണ് ഇപ്പോൾ പദ്ധതിയുടെ കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.

English Summary : Know more about Road Transportation Ministry's Good Samaritan Project

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA