പത്താം ക്ലാസിൽ ഫുൾ എപ്ലസ് ഉണ്ടോ? സർക്കാർ സ്കോളർഷിപ്പിന് നാളെക്കൂടി അപേക്ഷിക്കാം

HIGHLIGHTS
  • കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്
sslc
SHARE

ഇക്കഴിഞ്ഞ എസ് എസ് എൽ  സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങി വിജയിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന  വിദ്യാർത്ഥിയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് 10000 രൂപ സ്കോളർഷിപ്പിന് അർഹതയുണ്ട്.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പു നൽകുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് (2020-21) ഇപ്പോൾ അപേക്ഷിക്കാം. ടി എച്ച് എസ് എൽ സി / പ്ലസ് ടു/ വി എച്ച് എസ് ഇ പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയവർക്കും സ്കോളർഷിപ്പ് കിട്ടും.

ബി പി എൽ വിഭാഗത്തിൽപ്പെട്ടവർക്കാണ് മുൻഗണനയെങ്കിലും ഇത്തരം അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.

www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. റജിസ്ട്രേഷൻ ഫോറത്തിന്റെ പ്രിന്റ് ഔട്ട് ബന്ധപ്പെട്ട രേഖകൾ സഹിതം പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന തിയതി 2021 ഒക്ടോബർ 27. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524

English Summary: Last Date for Prof. Joseph Mundassery Scholarship for SSLC Students will be Tomorrow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA