ADVERTISEMENT

സാമൂഹികമായും സാമ്പത്തികമായും ജീവിതം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കുടുംബശ്രീ അവസരമൊരുക്കുന്നു. യുവതികളുടെ സാമൂഹിക, സാംസ്കാരിക ഉപജീവനത്തിന് വേദിയൊരുക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിലും ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കും.

18 നും 40നും ഇടയിലുള്ള 50 വനിതകൾ അടങ്ങുന്ന ഗ്രൂപ്പായാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീധനം,ഗാർഹിക പീഡനം, മദ്യം – മയക്കുമരുന്ന് എന്നിവയ്ക്കെതിരെ കരുത്തുറ്റ പ്രാദേശിക സംവിധാനമായി ഗ്രൂപ്പുകൾ പ്രവർത്തിക്കും. നവംബർ ഒന്നിനു മുമ്പ് പരമാവധി ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.

കൂട്ടായ പരിഹാരം

അഭ്യസ്ത വിദ്യരായ വീട്ടമ്മമാരുടെ പ്രശ്നങ്ങൾക്ക് കൂട്ടായ പരിഹാരം കാണാനും  സാമൂഹിക, സാമ്പത്തിക സ്ത്രീ ശാക്തീകരണ വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള വേദിയായും ഗ്രൂപ്പ് പ്രവർത്തിക്കും. യുവജന കമ്മീഷൻ, യുവജന ബോർഡ് തുടങ്ങിയ ഏജൻസികളുമായി സഹകരിച്ചു പ്രവർത്തിക്കുക, ജാഗ്രത സമിതി, ലഹരിക്കെതിരെയുള്ള വിമുക്തി തുടങ്ങി സ്ത്രീകൾക്കു വേണ്ടിയുള്ള വിവിധ പദ്ധതികളുമായി സഹകരിച്ച് പ്രവർത്തിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സഹകരണ വകുപ്പ് എന്നിവയുടെ പദ്ധതികൾ മുഖേന യുവതികളുടെ സുസ്ഥിര ഉപജീവനം സാധ്യമാക്കുക എന്നിവ ഓക്സിലറി ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യങ്ങളാണ്.

English Summary : Kudumbasree is forming Auxialiary Group for Woman Empowerment

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com