ADVERTISEMENT

സ്വന്തമായി ഒരു തപാലാപ്പീസ് തുടങ്ങുന്നോ? എങ്കിൽ അതിനുള്ള ലൈസൻസ് കേന്ദ്ര സർക്കാർ തരും. കത്തയക്കാനും വിതരണത്തിനും ഡാക്മിത്ര എന്ന പേരിൽ വ്യക്തികക്കും കോർപ്പറേറ്റുകൾക്കും സ്വകാര്യ തപാൽ ഓഫീസ് അനുവദിക്കാനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം. ഇതിന്റെ ലൈസൻസിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

നിരക്ക് കൂടും

കത്ത്, പാഴ്സൽ, സ്പീഡ് പോസ്റ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും തപാൽ വകുപ്പിന്റെ സാങ്കേതിക വിദ്യയും ഡാക് മിത്ര ഫ്രാഞ്ചൈസികൾക്ക് കൈമാറും. സേവിങ് നിക്ഷേപം സ്വീകരിക്കാനും അനുവദിക്കും. നിലവിലുള്ള തപാൽ നിരക്കിനേക്കാൾ 20 ശതമാനം അധികമായി ഈടാക്കാൻ ഡാക് മിത്ര ഫ്രാഞ്ചൈസികളെ അനുവദിച്ചേക്കും.

തപാൽ വകുപ്പിന്റെ സേവനം കാര്യക്ഷമമാക്കാൻ എന്ന പേരിലാണ് സ്വകാര്യ ഫ്രാഞ്ചൈസികൾ അനുവദിക്കുന്നത്. നിലവിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന തപാൽ ഓഫീസ് ഉള്ള സ്ഥലങ്ങളിലും ഡാക്മിത്രയ്ക്ക് ലൈസൻസ് നൽകും. ജീവനക്കാരുടെയും സംഘടനകളുടെയും എതിർപ്പുകൾ ഉണ്ടങ്കിലും ഉടൻ തന്നെ തന്നെ ഡാക്മിത്രകൾ ആരംഭിക്കാനാണ് തപാൽ വകുപ്പിന്റെ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com