നിങ്ങളൊരു യുവപ്രതിഭയാണോ? എങ്കിൽ അരലക്ഷം കൂടെ പോരും

HIGHLIGHTS
  • യുവപ്രതിഭകൾക്ക് സർക്കാർ അംഗീകാരവും ക്യാഷ് അവാർഡും
young-handsome-man
SHARE

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം.18 നും 40നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. വ്യക്തിഗത പുരസ്കാരങ്ങൾ നൽകുന്നത് സംസ്ഥാന തലത്തിലാണ്. അവാർഡിന് അർഹരാകുന്നവർക്ക് 50000 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും ലഭിക്കും.

ആർക്കൊക്കെ?

സാമൂഹ്യ പ്രവർത്തനം, മാധ്യമ പ്രവർത്തനം( അച്ചടി-ദൃശ്യ മാധ്യമം ), കല, സാഹിത്യം, ഫൈൻ ആർട്സ്, കായികം (വനിത ), കായികം ( പുരുഷൻ ), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തികൾക്കു വീതം ആകെ 11 പേർക്കാണ് അവാർഡ്. ഇതിനു പുറമെ മികച്ച യൂത്ത് ക്ലബ്ബുകൾക്കു ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നുണ്ട്. ജില്ലാതല അവാർഡ് 30,000 രൂപയും സംസ്ഥാനതല അവാർഡ് 50,000 രൂപയുമാണ്.

എങ്ങനെ കിട്ടും?

വ്യക്തിഗത അവാർഡിനായി സ്വയം അപേക്ഷ നൽകുകയോ മറ്റൊരു വ്യക്തിക്ക് നാമനിർദ്ദേശം നടത്തുകയോ ചെയ്യാം. അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകൾ സഹിതം 2021 നവംബർ 5 നു മുൻപായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കേന്ദ്ര ഓഫീസിലോ ജില്ലാ യുവജന കേന്ദ്രങ്ങളിലോ അപേക്ഷ സമർപ്പിക്കണം. മാർഗനിർദ്ദേശങ്ങളും അപേക്ഷാ ഫോറവും ജില്ലാ യുവജന കേന്ദ്രങ്ങളിലും www.ksywb.kerala.gov.in എന്ന സൈറ്റിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് :0471- 2733139, 2733777 

English Summary: Last Date for Yuva Prathibha Puraskaram will be Nov 5th

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA