ADVERTISEMENT

നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പറയും പോലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാലും പ്രയോജനങ്ങൾ പലതുണ്ട്. കൈയിൽ കാശില്ലെങ്കിലും ആവശ്യങ്ങൾ നടത്താനായി ഉപയോഗിക്കാമെന്നതു തന്നെ പ്രധാന നേട്ടം. ഒപ്പം തന്നെ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ നൽകുന്നുമുണ്ട്.

∙എസ് ബി ഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്‌താൽ ക്ലിയർ ട്രിപ്പിൽ 10,000 രൂപയുടെ കിഴിവ് ലഭിക്കും. ഹോട്ടൽ ബുക്കിങ്ങിനും ഈ സൗകര്യം ഉണ്ട്.

∙ആമസോൺ പേ ഐസിഐ സി ഐ ക്രെഡിറ്റ് കാർഡ് 5 ശതമാനം കിഴിവ് പ്രൈം വരിക്കാർക്ക്  നൽകുന്നു. 3 ശതമാനം കിഴിവാണ് പ്രൈം അല്ലാത്തവർക്ക് നൽകുന്നത്.

∙ആക്സിസ് ബാങ്ക് എയ്‌സ്‌ ക്രെഡിറ്റ് കാർഡ് 5 ശതമാനം ക്യാഷ് ബാക് ഗൂഗിൾ പേ റീചാർജ് ചെയ്യുമ്പോൾ നൽകുന്നു. കൂടാതെ 5 ശതമാനം ക്യാഷ് ബാക് ബിഗ് ബാസ്‌ക്കറ്റിനും. ഗ്രോഫേഴ്സിനും, 4 ശതമാനം കിഴിവ് സ്വിഗിക്കും, സോമറ്റോക്കും, ഓലക്കും നൽകുന്നുണ്ട്. 

∙ഫ്ലിപ്കാർട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് 5 ശതമാനം കിഴിവ് ഫ്‌ളിപ്പ്ക്കാർട്ടിനും, മിന്ത്രക്കും നൽകുന്നുണ്ട്. 

എച് ഡി എഫ് സി മില്ലേനിയ ക്രെഡിറ്റ് കാർഡ് 5 ശതമാനം കിഴിവ് ആമസോണിനും, ഫ്ലിപ്‌കാർട്ടിനും നൽകുന്നുണ്ട്. 

credit card.jpg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com