കാശുചെലവില്ലാതെ ഐഐടികളിൽ പഠിക്കണോ?

HIGHLIGHTS
  • ജനുവരി- മാർച്ചിലേക്കുള്ള അപേക്ഷകൾ NPTEL പോർട്ടൽ വഴി സമർപ്പിക്കാം
students
SHARE

രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങളായ ഐഐടികളിൽ സൗജന്യ പഠനത്തിനവസരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള 8 ആഴ്ച നീണ്ടുനിൽക്കുന്ന കോഴ്സ് ഐഐടി മദ്രാസിൽ സൗജന്യമായി നടത്തുന്നു. ബിരുദമോ, ബിരുദാനന്തര ബിരുദമോ, കമ്പ്യൂട്ടർ സയൻസിൽ ഉള്ളവർക്ക് ഇതിനു അപേക്ഷിക്കാം. ജനുവരി- മാർച്ചിലേക്കുള്ള അപേക്ഷകൾ  NPTEL പോർട്ടൽ വഴി സമർപ്പിക്കാം. 

ഇന്റർനെറ്റ് ഓഫ് തിങ്‌സ്

ഐഐടി ഖരഗ്പൂരിൽ ഇന്റർനെറ്റ് ഓഫ് തിങ്‌സിനെക്കുറിച്ചുള്ള സൗജന്യ 12 ആഴ്ചയുള്ള കോഴ്സുകൾ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് തുടങ്ങിയവ പഠിച്ചവർക്ക് ഇതിനു അപേക്ഷിക്കാം. 

ഐഐടി ഡൽഹിയിൽ 12 ആഴ്ച നീണ്ടുനിൽക്കുന്ന കോഴ്സ് ടെക്സ്റ്റൈൽ എൻജിനീയറിങ്ങിൽ നടത്തുന്നു. റജിസ്ട്രേഷനും കോഴ്സും സൗജന്യമാണെങ്കിലും 1000 രൂപ പരീക്ഷയ്ക്കായി കൊടുക്കണം.

English Summary : Short Duration Courses in IITs without Expense

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA