വന്യജീവി ആക്രമണമുണ്ടായോ? നഷ്ടപരിഹാരം കിട്ടും, പത്തു ലക്ഷം രൂപ വരെ

HIGHLIGHTS
  • ജീവഹാനി സംഭവിച്ചാൽ ആശ്രിതർക്ക് പത്തുലക്ഷം രൂപ കി്ട്ടും
vanyajeevi (2)
SHARE

വന്യജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിച്ചാൽ ആശ്രിതർക്ക് പത്തുലക്ഷം രൂപ സർക്കാറിൽ നിന്ന് നഷ്ടപരിഹാരമായി ലഭിക്കും. സ്ഥിരം അംഗഭംഗം സംഭവിച്ചാൽ 2 ലക്ഷം രൂപയും പരുക്കിന് ഒരു ലക്ഷം രൂപയും കിട്ടും. വനത്തിനു പുറത്ത് പാമ്പുകടിയേറ്റുള്ള മരണം, കൃഷി നാശം എന്നിവയ്ക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് മുഴുവൻ ചികിത്സാ ചെലവും നൽകും. കൃഷി നാശം, വീട്,കന്നുകാലി നഷ്ടം എന്നിവയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ ലഭിക്കും.വനത്തിനു പുറത്ത് പാമ്പുകടിയേറ്റു മരിച്ചാൽ ആശ്രിതർക്ക് 2 ലക്ഷം രൂപ കിട്ടും.

vanyajeevi

എവിടെ അപേക്ഷിക്കണം?

ബന്ധപ്പെട്ട രേഖകൾ സഹിതം വനം വകുപ്പിന്റെ അതത് റേഞ്ച് ഓഫീസർമാർക്കാണ് അപേക്ഷ നൽകേണ്ടത്. ജീവഹാനി സംഭവിച്ചാൽ ഒരു വർഷത്തിനകവും മറ്റു നഷ്ടങ്ങൾക്ക് ആറുമാസത്തിനകവും അപേക്ഷ നൽകണം

എങ്ങനെ അപേക്ഷിക്കണം?

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇ - ഡിസ്ട്രിക്റ്റ് സൈറ്റിലൂടെയോ  അക്ഷയ കേന്ദ്രങ്ങൾ, വനം വകുപ്പിന്റെ      www.forest.kerala.gov.in എന്ന വെബ് സൈറ്റിലൂടെയോ https://edistrict.kerala.gov.in എന്ന സൈറ്റിലുടെയോ അപേക്ഷ സമർപ്പിക്കാം.

English Summary : How to Apply for Compensation for Wildlife Attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA