ജോലിയിൽ നിന്ന് വിരമിച്ചാൽ ഒരു സൂപ്പർ സ്റ്റാറാകണോ?

HIGHLIGHTS
  • വിവിധ കഴിവുകളുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം
happy life
Photo credit : Makostock / Shutterstock.com
SHARE

ചെറുപ്പത്തിലെ കഴിവുകള്‍ കൂടുതൽ മിനുക്കിയെടുക്കാനായില്ലെന്ന ദുഃഖം മനസിലുണ്ടോ? എങ്കിലിതാ അത്തരം കഴിവുകൾ തേച്ചുമിനുക്കിയെടുക്കാൻ അവസരം. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബജാജ് അലയന്‍സ് ലൈഫ് 'സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ്' അവതരിപ്പിച്ചു. വിവിധ കഴിവുള്ള വ്യക്തികളെ കണ്ടെത്തി കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ് എന്ന പേരിലുള്ള നവീന സംരംഭം രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഗായകന്‍, സംഗീതജ്ഞന്‍, ഗാനരചയിതാവ്, സംവിധായകന്‍, നൃത്തസംവിധായകന്‍, ഛായാഗ്രാഹകന്‍, ഡാന്‍സര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുമുള്ള പ്ലാറ്റ്ഫോമാണിത്. തങ്ങളുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ ആഗ്രഹമുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ബജാജ് അലയന്‍സ് ലൈഫ്.കോം എന്ന വെബ്സൈറ്റില്‍ എന്‍ട്രികള്‍അയക്കാം. പ്രമുഖ ബോളിവുഡ് താരങ്ങള്‍ അവരുടെ പ്രതിഭ മിനുക്കിയെടുക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.  മുംബൈയിലാണ് ഷോര്‍ട്ട്‌ലിസ്റ്റ്‌ചെയ്തവര്‍ക്കുള്ള പരിശീലനം. തുടര്‍ന്ന ്‌തെരഞ്ഞെടുക്കപ്പെട്ടവര്‍ സ്വന്തം സംഗീത വീഡിയോ ഒരുക്കണം. ഈ മ്യൂസിക്‌വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ബജാജ് അലയന്‍സ് ലൈഫ് പ്രചരിപ്പിക്കും.

English Summary : Be a Super Star after Retirement A Project by Bajaj Allianz Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS