ADVERTISEMENT

കോവിഡിന്  ശേഷം എല്ലാവരും യാത്ര പരിപാടികളെല്ലാം പതുക്കെ തുടങ്ങിയിരിക്കുകയാണ്. കാശില്ലാത്ത കാരണം സ്വപ്നയാത്ര ചെയ്യാൻ പറ്റുന്നില്ല എന്ന് വിഷമിച്ചിരിക്കുന്ന ആളാണോ നിങ്ങള്‍? എങ്കിൽ തുടർന്ന് വായിക്കുക.

സന്നദ്ധസേവനത്തിന് തയാറാണോ?

കുറച്ചു സമയം സന്നദ്ധ സേവനത്തിന് തയാറാണെങ്കിൽ താമസവും, ഭക്ഷണവും സൗജന്യമായി നൽകുന്ന പല സംഘടനകളുമുണ്ട്. ലോകത്തിലെ പല രാജ്യങ്ങളിലും ഇവയുണ്ട്. ഒരു സമൂഹത്തിന്റെ അല്ലെങ്കിൽ  പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്തിന്റെ വികസനത്തിന് ഇതിലൂടെ നിങ്ങൾക്കാകുന്ന സഹായങ്ങൾ ചെയ്യാനുമാകും. ഹിമാലയത്തിന്റെ താഴ് വാരത്തിൽ കർഷകരുടെ കൂടെ ഒരാഴ്ച  ജോലികള്‍ ചെയ്തു ചിലവഴിക്കണമെന്നുണ്ടെങ്കിൽ spiti ecosphere എന്ന സംഘടന നിങ്ങളെ സ്വാഗതം ചെയ്യും. കൃഷി പണികളോ, ഓഫീസ് ജോലിയോ  ചെയ്യുവാൻ അവസരമുണ്ടാകും. വിദേശ രാജ്യങ്ങളിൽ ദേശീയ ഉദ്യാനങ്ങൾ പോലുള്ള സ്ഥലങ്ങളിൽ പോലും സന്നദ്ധസേവനം നടത്തുവാൻ അനുവദിക്കുന്ന സംഘടനകളുണ്ട്.

ജൈവകൃഷിരീതി പരിചയപ്പെട്ട് യാത്ര ചെയ്യാം 

നഗരങ്ങളിൽ പ്രത്യകിച്ച്   വിവരസാങ്കേതിക വിദ്യ രംഗത്ത് ജോലിചെയ്യുന്നവർക്ക് ഭയങ്കര ഭ്രമമുള്ള കാര്യമാണ് ജൈവകൃഷി. എങ്കിൽപ്പിന്നെ കുറച്ചുദിവസം ജൈവകൃഷി ചെയ്ത് ഒരു സ്ഥലത്തു താമസിച്ച് അവിടമൊക്കെ കാണാൻ അവസരം ലഭിച്ചാൽ നല്ലതല്ലേ? ജൈവ  രീതികൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ WWOOF  എന്ന പ്രസ്ഥാനം, അവർക്കുവേണ്ടി സന്നദ്ധസേവനം നടത്തുന്നവർക്ക്, സൗജന്യ താമസവും, ഭക്ഷണവും നൽകുന്നുണ്ട്. പുതിയ ഒരു ജീവിത രീതി പരിചയപ്പെടുവാനുള്ള ഒരു അവസരം കൂടിയാണ് നമുക്ക് ഇതിലൂടെ ലഭിക്കുന്നത്. ഉത്തരാഖണ്ഡിലും ഈ സംഘടനയുണ്ട്. 

പഠിപ്പിക്കുവാൻ ഇഷ്ടമാണോ?

ലോകത്തിലെ പല സ്ഥലത്തും കുറച്ചുദിവസം താമസിച്ചു കുട്ടികളെ പഠിപ്പിക്കുന്നതിന് സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. കേരളത്തില്‍ പോലും അത്തരം പ്രസ്ഥാനങ്ങളുണ്ട്. ജാർഖണ്ഡിലെ സംഘടനയായ Dakshinayan ഇതിനുള്ള  സൗകര്യമൊരുക്കുന്നുണ്ട് എന്ന് വാളണ്ടിയർ ഇന്ത്യ എന്ന വെബ്സൈറ്റ് സൂചിപ്പിക്കുന്നു. 

NRI

പകരത്തിനു പകരം 

നിങ്ങൾക്ക് സ്വീഡനിൽ കുറച്ചുദിവസം താമസിക്കണം അതുപോലെ സ്വീഡനിലുള്ള ഒരാൾക്ക് കേരളത്തിൽ വന്നു കുറച്ചുദിവസം ചിലവിടണം  എന്നുണ്ടെങ്കിൽ ഒരുപോലെയുള്ള താല്‍പ്പര്യക്കാരെ കൂട്ടിമുട്ടിക്കുന്ന വെബ്സൈറ്റുകളുണ്ട്. നിങ്ങളുടെ വീട്ടിൽ കേരളത്തിൽ  കുറച്ചു ദിവസം ഒരു വിദേശിയെ താമസിക്കുവാൻ അനുവദിക്കുന്നതിലൂടെ നിങ്ങൾക്കും സൗജന്യ താമസം സ്വീഡനിൽ തരപ്പെടും. നല്ല ആശയമല്ലേ? 'ഹോം സ്വാപ്പിങ്' വെബ്സൈറ്റുകളിലൂടെ അന്വേഷണം നടത്തിയാൽ അതിനുള്ള സാഹചര്യം ലഭിക്കും. 

സംഘാടകൻ ആകുക 

വീട്ടുകാരെയും, നാട്ടുകാരെയും എല്ലാം സംഘടിപ്പിച്ച് ഒരു യാത്ര ആസൂത്രണം ചെയ്താലോ? ഒരുമിച്ചുള്ള പാക്കേജുകൾക്ക് സാധാരണയായി  വിമാന ടിക്കറ്റുകൾ അല്ലെങ്കിൽ മറ്റു സൗജന്യങ്ങൾ സംഘാടകന് ട്രാവൽ ഏജൻസികൾ നൽകാറുണ്ട്.

ഇത്തരം യാത്രകൾക്കൊക്കെ താമസവും, ഭക്ഷണവുമല്ലാതെ പണമായി തന്നെ പ്രതിഫലം നൽകുന്ന സംഘടനകൾ ഉണ്ട്. യാത്രകൾക്കിടക്കുള്ള ബ്ലോഗിങ്ങ്, ഫ്രീലാൻസ് ജോലികൾ അല്ലെങ്കിൽ നമ്മുടെ സർഗാത്മക പ്രവർത്തനങ്ങൾ എന്നിവയൊക്കെയും ലക്ഷ്യത്തിലെത്തിച്ചേരുവാൻ സഹായിക്കും. എന്തും,ഏതും  തിരഞ്ഞെടുക്കുമ്പോഴും നമ്മുടെ സാമാന്യ ബുദ്ധി ഉപയോഗിച്ച് മാത്രം തീരുമാനങ്ങളെടുക്കുക

English Summary: How to Go for a World Travel without any Expense

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com