ADVERTISEMENT

ഡിജിറ്റൽ ഇടപാടുകൾക്ക് പ്രിയമേറുന്നതിനനുസരിച്ച് അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും പെരുകുകയാണ്. ഓരോ മാസവും യു പി ഐ വഴി 80,000 തട്ടിപ്പുകൾ ആണ് ഇന്ത്യയിൽ നടക്കുന്നത് എന്നറിയമ്പോഴാണ് ഇതിന്റെ വലുപ്പം മനസിലാകുന്നത്. 200 കോടി രൂപയാണ് ഇതിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടുന്നത്. എന്നാൽ ഇത്രയേറെ കള്ളത്തരങ്ങൾ നടക്കുമ്പോഴും ഇവയ്ക്കുള്ള ഒരു ശാശ്വത പരിഹാര മാർഗം ഉണ്ടാകുന്നുമില്ല. തട്ടിപ്പുകൾക്കെതിരെ ഉണർവോടെ ഇരിക്കുക എന്നത് മാത്രമാണ് ഒരു പോംവഴി. 

∙ 'ക്യാഷ് ബാക്' എന്ന് കാണുമ്പോഴേ ലിങ്ക് തുറക്കാതിരിക്കുക.തട്ടിപ്പുകൾക്ക്  ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഒരു മാർഗമാണിത്. 

∙ അത്യാവശ്യമില്ലാത്ത ക്യു ആർ കോഡുകൾ സ്കാൻ ചെയ്യാതിരിക്കുക. ഇതിലൂടെ അറിയാതെ പണം പോകുന്നത് പല ഉപഭോക്താക്കളും തിരിച്ചറിയാറ് പോലുമില്ല. 

∙ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശരിയായ ആപ്പ് തന്നെയാണെന്ന് ഉറപ്പു വരുത്തുക. ഒരു ആപ്പിന്റെ പേരിനോട് സാമ്യമുള്ള  ആപ്പുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. 

∙ആമസോൺ, ഫ്ളിപ് കാർട്ട് തുടങ്ങിയ കമ്പനികളുടെ പേരിൽ ചെറിയ മാറ്റം വരുത്തി നടത്തുന്ന തട്ടിപ്പുകളുമുണ്ട്. അതിനാൽ പണം കൈമാറുന്നതിന് മുൻപ് കൃത്യമായി കമ്പനിയുടെ പേര് ശരിയാണെന്ന് ഉറപ്പു വരുത്തുക. 

∙പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന പേരിലും മറ്റും പണപ്പിരിവ് വ്യാജ ഐ ഡി കൾ ഉപയോഗിച്ച് നടത്തുന്നുണ്ട്. നമുക്ക് അറിയാത്ത ലിങ്കുകളിലൂടെ നമ്മുടെ വിവരങ്ങൾ ശേഖരിക്കുവാനുള്ള സോഫ്റ്റ്‌വെയർ ഫോണിലേക്കു ഇൻസ്റ്റാൾ ആക്കപ്പെടുന്നപോലെ, ഓട്ടോഡെബിറ്റ് ലിങ്കുകളും' ഫോണിലൂടെ അയച്ചു തട്ടിപ്പ് നടക്കുന്നുണ്ട്. 

English Summary: Beware about these Frauds otherwise You may Lost Your Money

 

# പരിചയമില്ലാത്ത ആളുകളുമായി സ്ക്രീൻ ഷെയർ ചെയ്യാതിരിക്കുക. നമ്മുടെ വിവരങ്ങൾ ഏറ്റവും സൗകര്യത്തിൽ തട്ടിപ്പുകാർക്ക് ലഭിക്കുവാനുള്ള ഒരു മാർഗ്ഗമാണത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com