ADVERTISEMENT

ആധാർ, അതല്ലേ എല്ലാം.. എന്ന് ആരും പറഞ്ഞു പോകും. പഞ്ചായത്തുകളിൽ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ഇനി ആധാർ കൂടിയേ തീരൂ.

പച്ചക്കറി വിത്തിനും ആധാർ

പെൻഷൻ കിട്ടാനും പദ്ധതി ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാനും ഗുണഭോക്താക്കൾ തിരിച്ചറിയൽ രേഖയായി ആധാർ സമർപ്പിക്കണ്ടി വരും. ആടും കോഴിയും പശുവും പച്ചക്കറി വിത്തും പണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഉൾപ്പെടെ ഏതു ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടാലും ആധാർ ആധികാരിക രേഖയായി നൽകേണ്ടി വരും. പഞ്ചായത്തിലെ പദ്ധതി വിഹിതത്തിനായി ഗ്രാമസഭകൾ അംഗീകരിച്ച ഗുണഭോക്തൃ പട്ടികയാണ് നിലവിലെ മാനദണ്ഡം. ഇതിലെ പേരുകൾ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ആനുകൂല്യങ്ങൾ നൽകുന്നത്.

ക്ഷേമ പെൻഷനുകൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്ന  5 തരം ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ നിർബന്ധമായും ആധാർ വിവരങ്ങൾ നൽകണം. വിധവകളുടെ മക്കൾക്കുള്ള  വിവാഹ ധനസഹായത്തിനും ആധാർ സമർപ്പിക്കണം. ഒരാൾക്ക്‌ ഒന്നിൽ കൂടുതൽ തവണ ആനുകൂല്യം ലഭിക്കാതിരിക്കാനുള്ള  അധികൃതരുടെ മുൻകരുതലാണിത്

തദ്ദേശ വകുപ്പിന്റെ ഓൺലൈനായുള്ള പരാതി പരിഹാര സംവിധാനത്തിൽ അപേക്ഷകരെ തിരിച്ചറിയാനും ആധാർ ഉപയോഗിക്കും. ഇതു സംബന്ധിച്ച് തദ്ദേശ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.ഇന്റഗ്രേറ്റഡ് ലോക്കൽ ഗവൺമെന്റ് മാനേജ്‌മെന്റ് സിസ്റ്റം (ILGMS) എന്ന ഓൺലൈൻ സേവന സംവിധാനം നടപ്പാക്കിയ 309 പഞ്ചായത്തുകളിലാണ് പരിഷ്കാരം ആദ്യം നിലവിൽ വരിക. ഏപ്രിൽ മുതൽ ബാക്കിയുള്ള പഞ്ചായത്തുകളിലും ഈ സേവനം വ്യാപിക്കുന്നതോടെ പഞ്ചായത്തുതലത്തിൽ പരിഷ്കാരം പൂർണമാകും.

English Summary: Aadhar is must for these Beneficiary Schemes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com