ADVERTISEMENT

കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തിൽ ആശുപത്രിയിൽ പോയി ക്യൂ നിൽക്കാതെ വീട്ടിലിരുന്ന് വിദഗ്ധ ഡോക്ടർമാരുടെ സേവനം കൺസൾട്ടേഷൻ ഫീസ് ഇല്ലാതെ ലഭ്യമാക്കാം. ചികിത്സ മാത്രമല്ല മരുന്നും ലാബ് സൗകര്യങ്ങളും സൗജന്യമായി ലഭിക്കും.

ഇ സഞ്ജീവനി എന്ന ടെലി മെഡിസിൻ സംവിധാനത്തിലൂടെയാണ് സർക്കാർ ഈ സൗജന്യ ചികിത്സാ സഹായം ഒരുക്കിയിരിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പദ്ധതിയാണിത്. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ജനറൽ ഒപി സൗകര്യം ലഭിക്കും. കോവിഡ് ഒപി 24 മണിക്കൂറും പ്രയോജനപ്പെടുത്താം. നമ്മുടെ ഭാഷയിൽത്തന്നെ ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം. ജനറൽ ഒപിക്കു പുറമെ സ്പെഷാലിറ്റി സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പെഷാലിറ്റി ഒപിയുടെ സമയം അറിയുവാൻ https://esanjeevaniopd.in/timings സന്ദർശിക്കുക.

മരുന്ന് അന്നു തന്നെ വാങ്ങണം

കൺസൾട്ടേഷനു ശേഷം ഡോക്ടറുടെ മരുന്നു കുറിപ്പടി ഡൗൺലോഡ് ചെയ്തെടുക്കാം. അതിൽ പറയുന്ന മരുന്നുകൾ തൊട്ടടുത്ത ഗവ.ആശുപത്രിയിൽ നിന്ന് സൗജന്യമായി ലഭിക്കും. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ലാബ് ടെസ്റ്റുകൾക്കും ഗവ.ആശുപത്രി സേവനം ഉപയോഗിക്കാം. കുറിപ്പടി ലഭിച്ച ദിവസം തന്നെ ആശുപത്രി സേവനം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

www.esanjeevaniopd.in എന്ന ഓൺലൈൻ സൈറ്റ് വഴിയോ ഇ- സഞ്ജീവനി മൊബൈൽ ആപ്ലിക്കേഷൻ വഴിയോ നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യുക. തുടർന്നു ലിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ക്യൂവിൽ പ്രവേശിക്കാം. അതിനു ശേഷം വീഡിയോ കോൺഫറൻസു വഴി ഡോക്ടറോടു സംസാരിക്കാം. മുൻ രോഗവിവരങ്ങൾ അപ് ലോഡ് ചെയ്യാനും സൈറ്റിൽ സൗകര്യമുണ്ട്. കൺസൾട്ടേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ അവിടെ നിന്നു തന്നെ മരുന്നു കുറിപ്പടി ഡൗൺലോഡ് ചെയ്തെടുക്കാം. 

English Summary : ESanjeeani will Give free Doctor Consultation and Medicine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com