ADVERTISEMENT

പ്രണയിനിക്ക് എന്തു നൽകിയാലാണ് മതിവരുക? കമിതാക്കളുടെ ദിനത്തിൽ പ്രണയിതാവിനു സമ്മാനിക്കാൻ പൂക്കളും ചോക്ലേറ്റും മിഠായിയും വാങ്ങിക്കൂട്ടുന്ന തിരക്കിലായിരിക്കും ഇപ്പോൾ നിങ്ങൾ അല്ലേ? എന്നാൽ എത്ര കോടിയുടെ ബിസിനസ് ആണ് നിങ്ങളെ പോലുള്ളവർ തുറന്നിടുന്നതെന്ന് അറിയാമോ?

അമേരിക്കയിലെ കണക്കുകൾ പറയുന്നത് 2021ൽ 2180 കോടി ഡോളറിന്റെ വസ്തുക്കളാണ് കമിതാക്കൾ പരസ്പരം സമ്മാനിച്ചതെന്നാണ്. നമ്മുടെ രൂപാ കണക്കിൽ പറഞ്ഞാൽ 1.6 ലക്ഷം കോടി രൂപയുടെ സമ്മാനങ്ങൾ. ഫെബ്രുവരി 14ലെന്ന ഒറ്റ  ദിവസത്തിനായുള്ള ബിസിനസാണിതെന്നോർക്കണം.  

എന്നാൽ 2020 ലെ  2740 കോടി ഡോളറിനേക്കാൾ 20 ശതമാനം കുറവാണിത്. മഹാമാരിയുടെ ആശങ്കകൾ അകന്നതോടെ 2022 ൽ ഇത് 2710 കോടി  ഡോളറെങ്കിലും ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

valentine-gift

അമേരിക്കയിലെ നാഷനൽ റീടെയിൽ ഫെഡറേഷൻ നൽകുന്നതുപോലെയുള്ള  കൃത്യം കണക്കുകൾ പ്രണയദിന വിൽപ്പന സംബന്ധിച്ച് ഇന്ത്യയിൽ ഇതുവരെയും  ലഭ്യമല്ലെന്നു വേണം പറയാൻ. എങ്കിലും  ഇത്തവണത്തെ പ്രണയദിനത്തോട് അനുബന്ധിച്ച്  20–30 കോടി രൂപയുടെ ഇടപാടുകൾ ഇകോമേഴ്സ് പ്ലാറ്റ്ഫോമിൽ മാത്രം നടക്കുമെന്നാണ് കണക്കാക്കുന്നത്. 

അമേരിക്കയിൽ റോസ്, ചോക്ലെറ്റ്, കാർഡ് എന്നിവയാണ് പ്രധാനം.ഡയമണ്ടടക്കമുള്ള വിലപിടിച്ച വസ്തുക്കൾ പ്രണയിതാവിനു സമ്മാനിക്കുന്നവരും കുറവല്ല. കമിതാക്കളുമായി ഇഷ്ട സ്ഥലത്തേയ്ക്ക് ടൂർ പോകുന്നവരും മുന്തിയ ഹോട്ടലിൽ ഡിന്നർ അറേഞ്ച് ചെയ്യുന്നവരും ഏറെയാണ്. ശരാശരി ഒരു അമേരിക്കക്കാരൻ 164.7 ഡോളർ പ്രണയസമ്മാനത്തിനായി ചെലവാക്കുന്നുണ്ടത്രേ.ഇതിൽ സ്ത്രീകളുടെ ശരാശരി106.2 ഉം പുരുഷൻമാരുടേത് 291 ഡോളറുമാണ്. 

എന്നാൽ ഇന്ത്യയിൽ പുരുഷൻമാരേക്കാൾ 35% അധികം ചെലവാക്കുന്നത് സ്ത്രീകളാണത്രേ. 5000രൂപ മുതൽ 10,000 രൂപവരെയാണ് ഇവിടെ നിലവിൽ പ്രണയസമ്മാനങ്ങളുടെ ശരാശരി വില. 

English Summary : Know  more About Valentine's Day Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com