ADVERTISEMENT

സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലേക്കും അപേക്ഷ സമർപ്പിക്കാൻ ഇനി നേരിട്ടു ചെല്ലേണ്ടതില്ല. https://citizen.lsgkerala.gov.in എന്ന പോർട്ടൽ വഴി ജില്ലയും പഞ്ചായത്തും തിരഞ്ഞെടുത്ത് യൂസർ ഐഡി സൃഷ്ടിച്ച് അപേക്ഷ നൽകാം. പ്രധാനമായും ജനന, മരണ, വിവാഹ റജിസ്ട്രേഷൻ തുടങ്ങിയവ ഇങ്ങനെ നിർവഹിക്കാം. അനുബന്ധ രേഖകളും സമർപ്പിക്കാം. 

നിലവിൽ 309 പഞ്ചായത്തുകളിൽ ഉള്ള ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) എന്ന സോഫ്റ്റ്‌വെയർ ഇന്നലെ മുതൽ ബാക്കിയുള്ള 632 പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചതോടെയാണ് ഇതു സാധ്യമായത്. പുതുതായി സേവനം ലഭ്യമായ പഞ്ചായത്തുകളിൽ സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ ഒരാഴ്ച കൂടി വേണ്ടിവരും. ഇ ഗവേണൻസ് സംവിധാനത്തിന് ആമസോൺ വെബ് സർവീസസിന്റെ ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തിയാണ് ഐഎൽജിഎംഎസ് വ്യാപിപ്പിച്ചത്. 

പദ്ധതിക്കു സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി–ഡിറ്റ്) ആണ് സാങ്കേതികസഹായം നൽകുന്നത്.

English Summary: Apply only Online in Panchayts

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com