ADVERTISEMENT

നിങ്ങൾ ഇന്ത്യൻ പൗരനാണോ? എങ്കിൽ ആധാർ കാർഡ് നിർബന്ധമായും എടുത്തിരിക്കണം. എടുത്താൽ പോരാ അത് സൂക്ഷിക്കുകയും വേണം. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും അടിസ്ഥാനപരവും ആധികാരികവുമായ തിരിച്ചറിയൽ രേഖയാണത്. 

ഇന്ന് കാർഡ് രൂപത്തിലാണ് ആധാർ കാർഡ് എല്ലാവരും സൂക്ഷിക്കുന്നത്. ഇത് കളഞ്ഞു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരാളുടെ വ്യക്തിപരമായ വിവരങ്ങൾ അടങ്ങുന്ന ഏറ്റവും സുപ്രധാനമായ രേഖയാണത്. മറ്റുള്ളവർക്ക് കിട്ടിയാൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഉണ്ട്. 

ആധാർ കാർഡ് ഡിജി ലോക്കറിൽ സൂക്ഷിക്കാം 

ഒരിക്കലും കൈമോശം വരികയില്ല എന്നു മാത്രമല്ല കാലാകാലത്തോളം ക്ലൗഡ് സ്റ്റോറേജിൽ അത് സുരക്ഷിതമായി ഇരിക്കുകയും ചെയ്യും.

എങ്ങനെ ചെയ്യാം

1. ഡിജി ലോക്കറിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ digilocker.gov.in  സന്ദർശിച്ച് അതിൽ create account ക്ലിക്ക് ചെയ്യുക.

2. അക്കൗണ്ട് ഉണ്ടാക്കിക്കഴിയുമ്പോൾ ആധാർ നമ്പർ ചോദിക്കും. അത് അടിച്ചു കൊടുക്കുക

3. ഉടൻ തന്നെ റജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ഒരു OTP വരും. അത് ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്യുക

4. ഇതോടെ നിങ്ങളുടെ ആധാർ കാർഡ് ഡിജി ലോക്കറിൽ സ്റ്റോർ ആയതായി സന്ദേശം കിട്ടും.

ഇതുപോലെ ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ കാർഡ് മറ്റു രേഖകൾ എന്നിവയും ഡിജി ലോക്കറിൽ സൂക്ഷിക്കാവുന്നതാണ്.

English Summary : How to Keep Aadhar in Digilocker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com