ADVERTISEMENT

സ്വർണം വിൽക്കുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമല്ല. അത്രമേൽ അത്യാവശ്യം വന്നാൽ മറ്റൊരു നിവൃത്തിയുമില്ലെങ്കിലേ മിക്കവരും അതിന് തയാറാകൂ. എന്തായാലും സ്വർണം വിൽക്കുമ്പോൾ പരമാവധി പൈസ കിട്ടണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. ഏറ്റവും സുരക്ഷിതമായ സ്വർണം പോലുള്ള ഒരു നിക്ഷേപം വിൽക്കുമ്പോൾ കിട്ടുന്ന ലാഭത്തിനനുസരിച്ച്  നികുതി കൊടുക്കേണ്ടി വരുന്നത് ആർക്കും ഓർക്കാൻ പോലും പറ്റില്ല. എന്നാൽ  വാങ്ങിയശേഷം മൂന്ന് വർഷത്തിനുള്ളിൽ സ്വർണം വിൽക്കുകയാണെങ്കിൽ ഹൃസ്വകാല മൂലധന നികുതി കൊടുക്കണം. മൂന്ന് വർഷത്തിന് ശേഷം വിൽക്കുന്ന സ്വർണത്തിന് ദീർഘകാല മൂലധന നികുതി കൊടുക്കണം. 20 ശതമാനമാണ് സ്വർണത്തിന് നികുതി കൊടുക്കേണ്ടത്.  പണപ്പെരുപ്പം കൂടി കണക്കിലെടുത്തശേഷമാണ്  (ഇൻഡക്‌സേഷൻ) ഇത് കണക്കാക്കുക. 

നികുതി ഒഴിവാക്കാനാകുമോ?

സ്വർണം വിൽക്കുമ്പോൾ  നികുതി ഒഴിവാക്കാനായി ചെയ്യാവുന്ന ഒരു കാര്യമുണ്ട്. സ്വർണം വിറ്റു കിട്ടുന്ന മുഴുവൻ തുകയും വീട് വാങ്ങുന്നതിനായി നിക്ഷേപിക്കുകയാണെങ്കിൽ സെക്ഷൻ 54 എഫ് പ്രകാരം നികുതി ഇളവ് ലഭിക്കും.കൃത്യമായി നിഷ്കര്ഷിച്ചിരിക്കുന്ന സമയ പരിധിക്കുള്ളിൽ തന്നെ ഇത് ചെയ്യേണ്ടതുണ്ട്. അതുകൂടാതെ സ്വർണം വിൽക്കുന്നയാളുടെ പേരിൽ തന്നെ വസ്തു വാങ്ങുകയും വേണം.

English Summary : How to save Tax While Selling Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com