സിറോദയിൽ 90 ശതമാനം ജീവനക്കാർക്കും വർക്ക് ഫ്രം ഹോം സ്ഥിരമാക്കും

woman-entre-1
SHARE

വീടുകളിരുന്നു ജോലി ചെയ്‌താൽ കൂടുതൽ കാര്യക്ഷമത ഉണ്ടാകുമെന്ന തിരിച്ചറിവിൽ ബ്രോക്കിങ് സ്ഥാപനമായ സിറോദ 'സ്ഥിരമായ 'വർക്ക് ഫ്രം ഹോം' നടപ്പിലാക്കുന്നു. 1100 ജീവനക്കാരിൽ 950 പേരും 'വർക്ക് ഫ്രം ഹോമിൽ' തുടരും. എന്നാൽ കോർ ടീം വീട്ടിലും, ഓഫീസിലുമായി ഹൈബ്രിഡ് മാതൃകയിൽ ജോലി തുടരും. മഹാമാരിയുടെ സമയത്ത് സിറോദ ഓൺലൈൻ ജോലി രീതിയിലേക്ക് മാറിയിരുന്നു. വീട്ടിലിരുന്നു ജോലിചെയ്യുന്ന ജീവനക്കാർക്കായി സീറോദ കർണാടകയിലെ ചെറിയ പട്ടണങ്ങളിൽ സാറ്റ്ലൈറ്റ് ഓഫീസുകൾ തുടങ്ങിയിരുന്നു. വീടുകളിൽ താമസിക്കുന്നതിനും വീട്ടുജോലികളിൽ സഹായികളെ ലഭിക്കുന്നതിനും ബാംഗ്ലൂരിനെക്കാൾ  ചെറിയ പട്ടണങ്ങളിൽ ജീവനക്കാർക്ക് കൂടുതൽ സൗകര്യമുണ്ടെന്ന് സീറോദ മനസ്സിലാക്കിയശേഷം ആ മോഡൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ജീവനക്കാർക്ക് ജീവിതചെലവുകൾ  കുറക്കാൻ സാധിക്കുന്നതും കമ്പനിക്ക് കാര്യക്ഷമത  ഉയർത്താൻ സാധിക്കുന്നതും ഇത്തരം മോഡലുകളുടെ വിജയമാണ്. മാറുന്ന കാലത്തെ തൊഴിൽ സംസ്കാരം നടപ്പിലാക്കാൻ പുതിയ കമ്പനികൾ ശ്രമിക്കുന്നത് പരമ്പരാഗത മോഡലുകളെ മുറുകെ പിടിക്കുന്ന കമ്പനികൾക്കൊരു നല്ല മാതൃകയാണ്.നൽകുന്നത്.

English Summary : 90% of Employees in Zerodha will Continue Work from Home Model

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA