ADVERTISEMENT

സാമൂഹ്യ – സാമ്പത്തിക അസമത്വം ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റിറ്റീവ്നെസ്സ്  സർവേ പ്രകാരം 25000 രൂപ പ്രതിമാസ ശമ്പളം നിങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ ഇന്ത്യയിലെ മേൽത്തട്ടിലെ 10 ശതമാനത്തിൽ നിങ്ങളും പെടും എന്ന്  അറിയാമോ? അതായത് വെറും 10 ശതമാനം ഇന്ത്യക്കാർ മാത്രമാണ് 25000 രൂപയെങ്കിലും മാസം നേടുന്നത്. വർഷം 2,500,000 രൂപയിലധികം വരുമാനം നേടുന്ന ഇന്ത്യക്കാർ വെറും 3 ശതമാനമാണ്. സ്ത്രീകളെക്കാൾ പുരുഷന്മാരാണ് കൂടുതൽ സമ്പാദിക്കുന്നത് എന്നും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. ഗ്രാമീണ മേഖലകളിൽ വരുമാന അസമത്വം കൂടുതലാണ്. ഈ ഒരു കാര്യം ട്വിറ്ററിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ ചർച്ചാവിഷയമായിരുന്നു.കൂടുതൽ വിവരങ്ങൾ ഗ്രാഫിൽ കൊടുത്തിരിക്കുന്നു.

graph_

English Summary : Who is a Rich Person?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com