ADVERTISEMENT

സ്മാർട് ഫോൺ ഇല്ലാത്തവർക്ക് സാദാ ഫോൺ ഉപയോഗിച്ചും പണമിടപാട് നടത്താം, ബാലൻസും അറിയാം. റിസർവ് ബാങ്കിന്റെ യുപിഐ 123 പേ (UPI 123 PAY) സംവിധാനം വഴിയാണിത്. ഗൂഗിൾപേ, ഫോൺപേ, പേടിഎം എന്നിവ പണമിടപാടിന് ഉപയോഗിക്കുന്ന യൂണിഫൈഡ് േപയ്മെന്റ് ഇന്റർഫേസ് (UPI) സേവനം തന്നെയാണിത്. ഐവിആർ (ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ്) നമ്പർ, ഫീച്ചർ ഫോണിലെ ആപ്, മിസ്ഡ്കോൾ, ശബ്ദതരംഗം തുടങ്ങിയവ വഴിയുള്ള പണമിടപാടുകളാണ് ഇതിൽ ഉൾപ്പെടുക. ഇന്റർനെറ്റില്ലാത്തിടത്ത് സ്മാർട് ഫോൺ ഉപയോക്താക്കൾക്കും ഇതു പ്രയോജനകരമായിരിക്കും. മൊബൈൽ ഫോൺ റീചാർജ്, എൽപിജി ഗ്യാസ് റീഫില്ലിങ്, ഫാസ്ടാഗ് റീചാർജ്, ഇഎംഐ പേയ്മെന്റ്, വ്യക്തികൾ തമ്മിലുള്ള പണമിടപാട്, അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ തുടങ്ങിയവയെല്ലാം ഇതിലൂടെ സാധിക്കുന്നു.

പണം അയയ്ക്കുന്നതിന്

അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിൽനിന്ന് 08045163666 എന്ന നമ്പറിലേക്കു വിളിക്കുക. നിർദേശങ്ങൾ പാലിച്ച് കീപാഡിലെ അക്കങ്ങൾ ഉപയോഗിച്ച് ഭാഷ തിര‍ഞ്ഞെടുക്കുക.

∙ 1 അമർത്തിയാൽ ട്രാൻസ്ഫർ മണി ഓപ്ഷൻ തുറക്കും. ആദ്യ തവണയായതിനാൽ യുപിഐ അക്കൗണ്ട് സജ്ജമാക്കണം.

∙ ബാങ്കിന്റെ േപര് ആവശ്യപ്പെടുമ്പോൾ ബീപ് ശബ്ദത്തിനുശേഷം ബാങ്കിന്റെ േപര് പറയുക.

∙ ഉടനെ നിങ്ങളുടെ അക്കൗണ്ടിന്റെ അവസാന അക്കങ്ങളും അക്കൗണ്ട് ഉടമയുടെ േപരും പറയും.

∙ നിലവിൽ UPI ഉപയോക്താവല്ലെങ്കിൽ എടിഎം കാർഡ് നമ്പർ നൽകി റജിസ്റ്റർ ചെയ്യണം. തുടർന്ന് 6 അക്കമുള്ള UPI പിൻ (പാസ്‌വേഡ്) ക്രമീകരിക്കണം. വിളിക്കുന്ന നമ്പറിൽ യുപിഐ ഉണ്ടെങ്കിൽ അക്കൗണ്ട് സജ്ജമെന്ന് അറിയിക്കും.

∙ വീണ്ടും 1 ഡയൽ ചെയ്താൽ മണി ട്രാൻസ്ഫറിലേക്കു കടക്കാം. പണം ലഭിക്കേണ്ട വ്യക്തിയുടെ നമ്പറോ (UPI സേവനമുള്ള നമ്പർ) അക്കൗണ്ട് നമ്പറോ നൽകി പണം അയയ്ക്കാം.

∙ അക്കൗണ്ട് നമ്പർ നൽകും മുൻപ് പണം ലഭിക്കേണ്ടയാളുടെ ബാങ്കിന്റെ േപരും പറയണം.

∙ തുടർന്ന് 6 അക്കമുള്ള UPI പിൻ നൽകിയാൽ പണമിടപാടു പൂർത്തിയാകും. പണം അയച്ചാൽ എസ്എംഎസ് ലഭിക്കും.

മിസ്ഡ് കോൾ വഴി പണം നൽകാം 

കടകളിൽ ചെന്നാൽ മിസ്ഡ് കോൾ വഴിയും പണം നൽകാം. കടകളിൽ ഉള്ള UPI123PAY ബോർഡിൽ കാണുന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയാൽ തിരികെ കോൾ ലഭിക്കും. ഇതുവഴി പണമിടപാട് പൂർത്തിയാക്കാം. ബാലൻസ് അറിയാൻ റജിസ്റ്റർ ചെയ്തശേഷം 08045163666 ൽ വിളിച്ച് 2 അമർത്തുക. 6 അക്ക UPI പിൻ നൽകിയാലുടൻ അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്നു പറയും. 

മൊബൈൽ റീചാർജ് ചെയ്യാൻ

08045163666 എന്ന നമ്പറിൽ വിളിച്ച് 3 അമർത്തുക. സ്വന്തം നമ്പറിൽ റീ ചാർജ് ചെയ്യാൻ വീണ്ടും 1 അമർത്തുക. മറ്റൊരു നമ്പറാണെങ്കിൽ 2 അമർത്തി നമ്പർ നൽകുക. 

ഫോൺ നമ്പർ ഏതു ടെലികോം കമ്പനിയുടേത് ആണെന്നു സിസ്റ്റം കണ്ടെത്തും. റീ ചാർജ് ചെയ്യേണ്ട തുക ൈടപ്പ് െചയ്തശേഷം 6 അക്ക UPI പിൻ നൽകി ഇടപാട് പൂർത്തിയാക്കാം.

‘ഡിജിറ്റൽ സാഥി’ ഹെൽപ്‌ലൈൻ

സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ഡിജിറ്റൽ സാഥി’ എന്ന െഹൽപ്‌ലൈൻ ലഭ്യമാണ്. ഫോൺ: 1800–891–3333, 14431 

English Summary : Money Transfer is Possible through Feature Phone also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com