ADVERTISEMENT

മുതിർന്ന പൗരന്മാരുടെ റെയിൽവേ ടിക്കറ്റിലെ നിരക്കിളവ് പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ  മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവുകൾ ഇനി മുതൽ ഉണ്ടാകില്ലെന്ന അറിയിപ്പ് കഴിഞ്ഞ ആഴ്ചയാണ് വന്നത്. വിശ്രമകാലത്ത് ലഭിച്ചിരുന്ന സൗകര്യങ്ങൾ ഇല്ലാതായതിൽ അസ്വസ്ഥരാണ് മുതിർന്ന പൗരന്മാർ. യാത്ര ആനുകൂല്യം പുനഃസ്ഥാപിച്ചു തരണമെന്ന് സർക്കാരിനോട് അപേക്ഷിക്കുവാനുള്ള തീരുമാനത്തിലാണ് മുതിർന്ന പൗരന്മാരുടെ പല സംഘടനകളും.

യാത്ര ആനുകൂല്യം പുനഃസ്ഥാപിക്കണം

കേരളത്തിൽ നിന്നുള്ള എം പി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു അപേക്ഷ റെയിൽവേ മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരെന്ന നിലയിൽ വളരെ കുറച്ച് ആനുകൂല്യങ്ങൾ മാത്രമേ സർക്കാരിൽനിന്നും ലഭിക്കുന്നുള്ളുവെന്നും അത്തരത്തിൽ ലഭിക്കുന്ന ഈ യാത്ര ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നുമാണ് മുതിർന്ന പൗരന്മാരുടെ അപേക്ഷ. എന്നാൽ റെയിൽവേ സബ്സിഡി നിരക്കിൽ സേവനങ്ങൾ നൽകുന്നതിനാൽ ഇനിയും തുടർന്ന് മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവുകൾ  നൽകാൻ സാധിക്കില്ലെന്ന മനോഭാവമാണ് റയിൽവേ മന്ത്രിക്കുള്ളത്.

സാധാരണ ടിക്കറ്റ് നിരക്കും ഉയർത്തിയേക്കും

മഹാമാരിക്ക് മുൻപ് 60 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് റെയിൽവേ ടിക്കറ്റിനു 40 ശതമാനം കിഴിവ് ലഭിച്ചിരുന്നു. 58 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് 50 ശതമാനം ഇളവും ഉണ്ടായിരുന്നു. മഹാമാരിക്ക് ശേഷം പല ഇളവുകളും റെയിൽവേ നിർത്തലാക്കി. വിദ്യാർത്ഥികൾക്ക് പഠന യാത്രകൾക്ക് കൂടുതൽ ഇളവ് നൽകുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ഈ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പതുക്കെ സ്വകാര്യവൽക്കരണത്തിലേക്ക് നീങ്ങുന്ന റെയിൽവേ ലാഭം ഉയർത്താനുള്ള വിവിധ പദ്ധതികൾ  ആവിഷ്‌ക്കരിക്കുന്നതിനാലാണ് ഇളവുകൾ നിർത്തലാക്കുന്നത്. ഇന്ത്യൻ റെയിൽവേ സാധാരണ ടിക്കറ്റ് നിരക്കുകളും ഭാവിയിൽ വർധിപ്പിക്കാനിടയുണ്ട്.

English Summary : Senior Citizen and Railway Ticket Concession

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com