ADVERTISEMENT

ടൈം ബാങ്കിനേക്കുറിച്ചു കേട്ടിട്ടുണ്ടോ? വയസ്സായാൽ നമ്മളെ നോക്കാൻ ആരുമില്ലെന്നു വിലപിക്കുന്നവരാണ് മലയാളികൾ. മക്കൾ ജോലിക്കായി വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും ചേക്കേറുമ്പോൾ വീട്ടിൽ അച്ഛനമ്മമാർ ഒറ്റയ്ക്കാകും. തീർത്തും പ്രായമാകുമ്പോൾ കൂട്ടിനാരുമില്ലാതെ കഷ്ടപ്പെടും. എന്നാൽ മക്കൾക്കൊപ്പം പോയി നിൽക്കാൻ താൽപര്യവുമില്ല. ഇവർക്കാണ് ടൈം ബാങ്കുകൾ പ്രയോജനപ്പെടുക. ടൈം ബാങ്ക് ഉണ്ടെങ്കിൽ ഭാവിയിൽ നമ്മളെ നോക്കാൻ ആരുമില്ലെങ്കിലും പേടിക്കേണ്ട.. ആരോഗ്യമുള്ളകാലത്ത് സമയം സേവ് ചെയ്താൽ വാർദ്ധക്യത്തിൽ പരിചരണം ആവശ്യമുള്ളപ്പോൾ പലിശ സഹിതം പിൻവലിക്കാം. 

 സ്വിസർലൻഡിലെ മനോഹരമായ പദ്ധതിയാണ് ടൈം ബാങ്ക്. അവിടെ എല്ലാവരും ടൈം ബാങ്ക് പദ്ധതിയിൽ വളരെ ചെറുപ്പത്തിൽ തന്നെ ചേരും. ജോലി കഴിഞ്ഞുള്ള ഫ്രീ ടൈമിൽ പരിചരണം ആവശ്യമുള്ളവർക്കായി മാറ്റി വയ്ക്കും. പ്രായമായവർ, അപകടം, രോഗം തുടങ്ങിയവ മൂലം വയ്യാതെയിരിക്കുന്നവർ, അവശരായിരിക്കുന്നവർ എന്നിവരെ പരിചരിക്കുക, ആശുപത്രിയിലോ വീട്ടിലോ കൂട്ടിരിക്കുക, അവരുടെ റൂം വൃത്തിയാക്കുക, ഭക്ഷണം ഉണ്ടാക്കികൊടുക്കുക, ഷോപ്പിങ്ങ്, പുറത്തു നടക്കാൻ കൊണ്ടുപോകുക, അവരോടൊപ്പം സമയം ചെലവഴിക്കുക ഇതൊക്കെയാണ് ചെയ്യേണ്ടത്. ഒരു വർഷം പൂർത്തിയായാൽ ടൈം ബാങ്ക് കാർഡ് ലഭിക്കും. നിങ്ങൾ ചെലവഴിക്കുന്ന ഓരോ നിമിഷവും ടൈം ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യപ്പെടും. നിങ്ങൾക്കു പ്രായമാകുമ്പോൾ അല്ലെങ്കിൽ അപകടം പറ്റി കിടപ്പിലായാൽ നിങ്ങൾക്കു ടൈം ബാങ് സേവനം ആവശ്യപ്പെടാം. നിങ്ങൾ വളന്റിയറായി ചെലവഴിച്ച സമയവും സമയത്തിനുള്ള പലിശയും സഹിതം തിരികെ ലഭിക്കും. നിങ്ങളുടെ ടൈം ഡെപ്പോസിറ്റിലെ സമയം അനുസരിച്ചു പരിചരിക്കുന്നതിനായി ഇതുപോലെ മറ്റു വളന്റിയേഴ്സിന്റെ സേവനം ലഭ്യമാക്കും. വെറുതെ കുത്തിയിരുന്നു എത്രമാത്രം സമയമാണ് നമ്മൾ നഷ്ടപ്പെടുത്തുന്നത് അല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com