പലിശ നിരക്ക് ഉയരുമ്പോള്‍ ഡെറ്റ് ഫണ്ടുകളില്‍ നിന്ന് എങ്ങനെ നേട്ടമുണ്ടാക്കാം?

HIGHLIGHTS
  • നിക്ഷേപകര്‍ ദീര്‍ഘകാലത്തേക്കായി എസ്‌ഐപി രീതി പിന്തുടരുക
aim (2)
SHARE

പല ഘട്ടങ്ങളില്‍ പലവിധ സമീപനങ്ങള്‍ ഓഹരി വിപണിയില്‍ സാധാരണമാണല്ലോ. ഇതേ രീതിയില്‍ ഡെറ്റ് നിക്ഷേപങ്ങളുടെ കാര്യത്തിലും വിവിധ ഘട്ടങ്ങളിലൂടെ വിപണി കടന്നു പോകുമ്പോൾ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്കു സാധിക്കണം.  അടുത്ത കാലത്ത് ആഭ്യന്തര, ആഗോള ബോണ്ട് വരുമാനത്തിലുണ്ടായ വര്‍ധനവ് ട്രേഡ് ചെയ്യുന്ന ബോണ്ടുകളുടേയും ഡെറ്റ് പദ്ധതികളില്‍ നിന്നുള്ള നേട്ടത്തിന്റേയും കാര്യത്തില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഓഹരി വിപണിയില്‍ സമ്പദ്ഘടനയുടെ മാറ്റങ്ങൾക്ക് അനുസൃതമായി വിവിധ വ്യവസായ മേഖലകളിലും കമ്പനികളിലും നിക്ഷേപിക്കുന്ന രീതിയുണ്ട്. ഇതേ രീതിയില്‍ തന്നെ പലിശ നിരക്കു വ്യതിയാനം കണക്കിലെടുത്ത് അനുയോജ്യമായ ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നഷ്ട സാധ്യതകളെ മറികടന്നുള്ള നേട്ടമുണ്ടാക്കാം. 

കുറഞ്ഞ കാലാവധിയുള്ള പദ്ധതികളില്‍ നിക്ഷേപിക്കാം

ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്തു ചെയ്യാനാവും എന്ന ചോദ്യത്തിനുള്ള ആദ്യ മറുപടി പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ കുറഞ്ഞ കാലാവധിയുള്ള പദ്ധതികളില്‍ നിക്ഷേപിക്കുന്ന തന്ത്രം പ്രയോജനപ്പെടുത്തുക എന്നതാണ്. കുറഞ്ഞ കാലത്തേക്കുള്ള പേപ്പറുകളില്‍ നിക്ഷേപിച്ചാല്‍ ആ പണം കൂടുതല്‍ മെച്ചപ്പെട്ട നേട്ടം കിട്ടുന്നവയില്‍ പുനര്‍ നിക്ഷേപിക്കാന്‍ സാധിക്കും.

എസ്‌ഐപി പ്രയോജനപ്പെടുത്താം

വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടെങ്കിലും ദീര്‍ഘകാലാവധിയുള്ള പദ്ധതികളുടെ നേട്ടം വര്‍ധിക്കുകയും ആകര്‍ഷകമാകുകയും ചെയ്തിട്ടുണ്ട്.  ഉയര്‍ന്ന വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകര്‍ ദീര്‍ഘകാലത്തേക്കായി എസ്‌ഐപി രീതി പിന്തുടരുന്നതായിരിക്കും മികച്ചത്. ചാഞ്ചാട്ടത്തിന്റെ ആഘാതം കുറക്കുവാനും കാലാവധി പൂര്‍ത്തിയാകുന്നതു വരെയോ പലിശ ചക്രം മാറുന്നതു വരെയോ നിക്ഷേപം തുടരാന്‍ ഇതു സഹായിക്കും. 

പലിശ നിരക്കു വര്‍ധനവിന്റെ അനന്തര ഫലങ്ങള്‍

വരുമാനം ഉറപ്പു നല്‍കുന്ന പരമ്പാരഗത  നിക്ഷേപങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ നിരക്കു വ്യത്യാസം എത്തിച്ചേരാന്‍ കാലതാമസം ഉണ്ടാകാറുണ്ട്.  ഇത്തരം സാഹചര്യത്തില്‍ ഡെറ്റ് ഫണ്ടുകള്‍ നിരക്കു വ്യത്യാസങ്ങള്‍ വേഗത്തില്‍ പ്രതിഫലിപ്പിക്കുന്നതായി കാണാം.  വിപണിയില്‍ ആവശ്യത്തിനു ലിക്വിഡിറ്റി ഉള്ളതിനാല്‍ റിപോ നിരക്ക് ഉയര്‍ത്തിയെങ്കിലും നിക്ഷേപ പലിശ നിരക്കുകള്‍ ഏതാണ്ട് ഇപ്പോഴത്തെ നിലയില്‍ തുടരാനാണ് സാധ്യത. എന്നാല്‍ ഡെറ്റ് വിപണി തല്‍സമയ പ്രതിഫലനം പ്രകടമാക്കുമെന്നതിനാല്‍ ഇതൊരു മികച്ച തെരഞ്ഞെടുപ്പായിരിക്കും.

തങ്ങളുടെ നഷ്ടസാധ്യത വഹിക്കാനുള്ള കഴിവും സാമ്പത്തിക ലക്ഷ്യങ്ങളും കണക്കിലെടുത്ത് വിവിധ ഡെറ്റ് ഫണ്ട് വിഭാഗങ്ങളിലായുള്ള പദ്ധതികള്‍ തെരഞ്ഞെടുക്കാന്‍ നിക്ഷേപകര്‍ക്കു കഴിയും. അതിലൂടെ വിവിധ പലിശ നിരക്കു സാഹചര്യങ്ങളില്‍ സമ്പത്തു സൃഷ്ടിക്കാനും സാധിക്കും. എസ്‌ഐപി രീതികൾ ദീര്‍ഘകാല നിക്ഷേപത്തിനായി ഡെറ്റ് നിക്ഷേപങ്ങളിലും പ്രയോജനപ്പെടുത്താം. ചാഞ്ചാട്ടങ്ങളെ മറികടക്കുന്ന നിക്ഷേപ കാലാവധിയും ഇതിലൂടെ സാധ്യമാകും.

ലേഖിക മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് ഇന്ത്യയുടെ പ്രൊഡക്ട്-സ്ട്രാറ്റജി ആന്റ് കമ്യൂണിക്കേഷന്‍ മേധാവിയാണ്

English Summary : How to Make Benefit from Debt Funds While Interest Rates are Going Up

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA