ADVERTISEMENT

സ്കൂൾ തുറന്നതോടെ മാതാപിതാക്കൾക്ക് എജ്യുടെക് കമ്പനികളുടെ ഫോൺകോളുകൾ കൊണ്ട് നിവൃത്തിയില്ല. ഓഫറുകൾ പലതാണ് കമ്പനികൾ നിരത്തുന്നത്. ഓൺലൈനിലൂടെ വിദ്യാഭ്യാസം നൽകുന്ന എജ്യുടെക് കമ്പനികളുടെ സേവനങ്ങൾ വാങ്ങാൻ മാതാപിതാക്കൾ തയാറാകുന്നത് മക്കളുടെ നല്ല ഭാവി കരുതിയാണ്. എന്നാൽ ഇതു അവസരമാക്കി തട്ടിപ്പുനടത്തുകയാണ് പല എജ്യു ടെക് കമ്പനികളും. സൗജന്യമെന്നോ കുറഞ്ഞ വിലയെന്നോ പറഞ്ഞ് അംഗമാക്കിയശേഷം ഒരു ലക്ഷവും അതിലധികവും വില വരുന്ന വിദ്യാഭ്യാസ  പാക്കേജുകൾ അടിച്ചേൽപ്പിക്കുകയാണ് പലരുടെയും രീതി. പണം കിട്ടിക്കഴിഞ്ഞാൽ അത് തിരികെ ചോദിക്കുമെന്ന പേടിയിൽ പിന്നെ ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുകയാണെന്ന പരാതിയും വ്യാപകമാണ്. അതിനാൽ, സംശയ നിവാരണംപോലും പലർക്കും സാധ്യമാകുന്നില്ല.

ഇത്തരത്തിൽ പറ്റിക്കപ്പെടലുകൾ വ്യാപകമാണെന്നു മനസ്സിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കൾക്കായി ചില നിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതുപോലുള്ള അബദ്ധങ്ങൾ ഒഴിവാക്കാം.   

∙ എജ്യൂ ടെക് കമ്പനിയുടെ മാർക്കറ്റിങ് തന്ത്രത്തിൽ വീഴരുത്. പണം മുടക്കും മുൻപ് അവരുടെ സേവനം  വാങ്ങിയിട്ടുള്ള ഏതാനും പേരോടെങ്കിലും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം.  

∙ പണമടച്ചിട്ടുണ്ടെങ്കിൽ തെളിവുകൾ സൂക്ഷിക്കുക. എങ്കിലേ പ്രശ്നമുണ്ടായാൽ പരാതിപ്പെടാനാകൂ.  

∙ പണം തനിയെ കാർഡിൽ നിന്നും എടുക്കുന്ന (ഓട്ടോ പേയ്മെന്റ്) സമ്മതിക്കരുത്. സൗജന്യമാണെന്ന് പറഞ്ഞശേഷം പണം തട്ടിക്കാൻ ഈ രീതി ചിലർ ഉപയോഗിക്കുന്നുണ്ട്. ഒടിപി ഉപയോഗിച്ചുള്ള പേയ്മെന്റ് രീതി മാത്രം അവലംബിക്കുക. 

∙ വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഉപയോഗിക്കാതിരിക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകാതിരിക്കുക.  

∙ എജ്യൂ ടെക് ആപ്പുകളുടെ വിവരരേഖകളുടെ (News letter) വരിക്കാരാകാതിരിക്കുക. ഇവർ നൽകുന്ന വിദ്യാഭ്യാസ വായ്പ കെണിയിൽ വീഴാതിരിക്കുക. 

English Summary : Be Careful about Online Education Apps before You Buying it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com