ക്രെഡിറ്റ് കാർഡിന്റെ കത്തി പലിശയ്ക്ക് തല വെച്ച് കൊടുക്കണോ?

HIGHLIGHTS
  • വേണം, നല്ലൊരു ഫിനാൻഷ്യൽ പ്ലാനിങ്
card2
SHARE

കൊച്ചിയിലെ ഒരു മാളിൽ വമ്പൻ വിലക്കുറവിൽ വിൽപന. പല സാധനങ്ങൾക്കും ഒന്നിനൊന്ന് സൗജന്യം, മൂന്നെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം. മറ്റുപലതിനും 10 മുതൽ 70% വരെ വിലക്കുറവ്. തിരക്കോടു തിരക്കാണ്. വലിയ ഉന്തുവണ്ടികൾ നിറയെ സാധനങ്ങൾ വാരിക്കൂട്ടി ആളുകൾ വിയർത്തുകുളിച്ചു ബില്ലിടാൻ നിരനിരയായി നിൽക്കുന്നു. എന്റെ അയൽവാസി ജോജിയും പോയിരുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് അദ്ദേഹം സാധനങ്ങൾ വാങ്ങിയത്. 

ഒന്നര മാസം കഴിഞ്ഞപ്പോൾ ജോജി എന്നെ കാണാൻ വന്നു. ക്രെഡിറ്റ് കാർഡ് ബില്ലും കയ്യിലുണ്ട്. അൻപതിനായിരം രൂപയോളം കുടിശിക ഉണ്ടത്രെ. അതിൽ 2,000 രൂപയ്ക്കടുത്ത് പലിശയും നികുതിയുമാണ്. ക്രെഡിറ്റ് കാർഡിൽ പ്രതിമാസം പലിശ 3.5% ആണെന്നും അതിനു പുറമേ 18% ജിഎസ്ടിയും നൽകണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. 

വിലക്കുറവെന്നു കരുതി ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ വാങ്ങി. പോരാത്തതിന് സിനിമ കാണലും ആഴ്ചതോറും ഹോട്ടൽ ഭക്ഷണവും. എല്ലാം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചായിരുന്നു. ബിൽ വന്നപ്പോൾ മിനിമം തുക അടച്ചു. എന്നാൽ, അതിനടുത്ത മാസത്തെ ബില്ലിലെ പലിശയും നികുതിയും കണ്ടാണ് അദ്ദേഹം ഞെട്ടിയത്.

കൃത്രിമ ഡിമാൻഡ് സൃഷ്ടിക്കപ്പെടുന്നു

card5

ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ പരസ്യങ്ങളിൽ ആകൃഷ്ടരായി വാങ്ങിക്കൂട്ടുമ്പോൾ കൃത്രിമമായ ഡിമാൻഡ് സൃഷ്ടിക്കപ്പെടുകയാണ്. അത് വില കൂട്ടാൻ വ്യാപാരികളെയും ഉൽപാദകരെയും പ്രേരിപ്പി

ക്കുന്നു. മാത്രമല്ല, യുക്രെയ്ൻ യുദ്ധവും, ചൈനയിലെ കോവിഡ് മൂലമുള്ള അടച്ചുപൂട്ടലും വഴിയുള്ള അസംസ്കൃത വസ്തുക്കളുടെ വിലവർധനയും 

വിലക്കയറ്റത്തിനു കാരണമായ ഘടകങ്ങളാണ്.

ജോജിയോട് ഒരു പഴ്സനൽ ലോൺ എടുത്തു ക്രെഡിറ്റ് കാർഡ് കുടിശിക മുഴുവൻ ഒരുമിച്ച് അടച്ചുതീർക്കാൻ പറഞ്ഞു. മാസം 1,800 രൂപ വച്ച് 3 വർഷം കൊണ്ട് ലോൺ അടച്ചു തീരും. 

വീട്ടിലും വേണം ബജറ്റ്

card1

എന്നിട്ട് ജോജിയോടൊപ്പമിരുന്ന് ഒരു ബജറ്റ് ഉണ്ടാക്കാൻ സഹായിച്ചു. എല്ലാ മാസവും സ്ഥിരമായുള്ള ചെലവുകൾ, മാസങ്ങളുടെ ഇടവേളകളിൽ വരുന്ന ചെലവുകൾ, വായ്പ അടവുകളും സ്ഥിരസമ്പാദ്യപദ്ധതികളും തുടങ്ങി മൊത്തം ചെലവുകളെയും വേർതിരിച്ചു.  സാലറി ബാങ്ക് അക്കൗണ്ടിൽനിന്നു വായ്പ അടവുകൾക്കും സ്ഥിരസമ്പാദ്യപദ്ധതികൾക്കുമുള്ള തുക മറ്റൊരു അക്കൗണ്ടിലേക്കു മാറ്റാൻ തീരുമാനിച്ചു. ജീവിതലക്ഷ്യങ്ങൾ നിശ്ചയിച്ച്, അതിനുള്ള ദീർഘകാലസമ്പാദ്യ പദ്ധതികളിൽ അടയ്ക്കേണ്ട പണവും ഈ അക്കൗണ്ടിൽനിന്നു ക്രമീകരിച്ചു. ഇനി വായ്പ അടവുകളും നിക്ഷേപവും ഈ അക്കൗണ്ടിൽ നിന്നായിരിക്കും.

പ്രതിമാസമല്ലാതെ വരുന്ന ചെലവുകളെ, ഉദാഹരണത്തിന് 3 മാസത്തിലൊരിക്കലാണ് സ്കൂൾ ഫീസ് അടയ്‌ക്കേണ്ടതെങ്കിൽ, ആ 3 കൊണ്ട് ഹരിച്ചിട്ടു കിട്ടുന്ന തുക ഓരോ മാസവും മറ്റൊരു അക്കൗണ്ടിലേക്കു മാറ്റി. ഫീസ് അടയ്‌ക്കേണ്ട സമയമാകുമ്പോൾ ആവശ്യമായ തുക ബാങ്കിൽ ഉണ്ടാകുമല്ലോ. ഇങ്ങനെ തുകയെല്ലാം മാറ്റിക്കഴിഞ്ഞാൽ ബാക്കിയുള്ളത് എത്രയോ അതിൽനിന്നുവേണം ആ മാസത്തെ ചെലവുകൾ നടത്തേണ്ടത്. 

ഈ രീതിയിൽ ബജറ്റ് നിശ്ചയിച്ചു കൃത്യമായി പാലിച്ചാൽ ക്രെഡിറ്റ് കാർഡിന്റെ കത്തി പലിശ പോലുള്ളവയ്ക്ക് തല വച്ചുകൊടുക്കേണ്ടിവരില്ല. 

ലേഖകൻ PrognoAdvisor.com മിന്റെ സ്ഥാപകനാണ്

English Summary : How to Control CRedit Card Expenses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS