വായ്പ പലിശ നിരക്കുകൾ ഉയരുമ്പോൾ ക്രെഡിറ്റ് കാർഡുകൾ ഹിറ്റോടു ഹിറ്റ്!

HIGHLIGHTS
  • 118 ശതമാനം ഉയർച്ച
card2
SHARE

വായ്പ പലിശ നിരക്ക് ഉയരുന്നതോടെ നിശ്ചിത ദിവസത്തേക്ക് പലിശയില്ലാത്ത ക്രെഡിറ്റ് കാർഡുകളുടെ ഡിമാൻഡ് കുത്തനെ ഉയരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ക്രെഡിറ്റ് കാർഡ് ഉപഭോഗം കുതിച്ചുയർന്നു. 2021 മെയ് മാസത്തെ അപേക്ഷിച്ച് 118 ശതമാനം ഉയർച്ചയാണ് ഇത് കാണിക്കുന്നത്. ഷോപ്പിങ് മാളുകളും മറ്റു കച്ചവട സ്ഥലങ്ങളും പൂർണരീതിയിൽ പ്രവർത്തിച്ചു തുടങ്ങിയതോടെ പൊതുവെ ക്രെഡിറ്റ് കാർഡ് ചെലവുകളും ഉയരാൻ തുടങ്ങി.

പണം കൈയ്യിൽ നിന്നും പോകുന്ന തോന്നലില്ല

മഹാമാരിക്ക് ശേഷം, യാത്രകൾ വീണ്ടും തുടങ്ങിയതും ക്രെഡിറ്റ് കാർഡ് ഡിമാൻഡ് കൂട്ടിയ ഘടകമാണ്. എച് ഡി എഫ് സി, ആക്സിസ്, ഐ സി ഐ സി ഐ, എസ്  ബി ഐ  എന്നിവയുടെ കാർഡുകൾക്കാണ് കൂടുതൽ ഡിമാന്‍ഡുള്ളത്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ പണം കൈയ്യിൽ നിന്നും പോകുന്ന തോന്നലില്ലാത്തതിനാലാണ് പലരും ക്രെഡിറ്റ് കാർഡുകൾ ഇഷ്ടപ്പെടുന്നത്.

വീണ്ടും സാമ്പത്തിക ഇടപാടുകൾ

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് സ്വഭാവമാകുന്നതോടെ അറിയാതെ തന്നെ കൂടുതൽ ചെലവാക്കാനുള്ള പ്രവണതയും കൂടും. ക്രെഡിറ്റ് കാർഡ് ചെലവുകൾ റെക്കോർഡ് നിലയിലേക്ക് ഉയർന്നത് രാജ്യത്ത്  വീണ്ടും സാമ്പത്തിക ഇടപാടുകൾ കൂടുന്നുവെന്നതിന്റെ ഒരു സൂചന കൂടിയാണ് നൽകുന്നത്. ഡിമാൻഡ് റെക്കോർഡ് നിലവാരത്തിലേക്ക് എത്തിയതോടെ ക്രെഡിറ്റ് കാർഡ് ഓഹരികളുടെ വിലയും കുതിച്ചുയർന്നു.

English Summary : Credit Card Demand is Increasing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS