ADVERTISEMENT

മഹാമാരിയുടെ സമയത്ത് ട്രെയിൻ യാത്രയ്ക്ക് ജനറൽ കോച്ചുകളിലും ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് റെയിൽവേ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇപ്പോൾ അതു മാറ്റുന്നു. ഇനി ജനറൽ കോച്ചുകളിൽ പഴയതു പോലെ സ്റ്റേഷനിൽ ചെന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. ചില ട്രെയിനുകളിൽ നേരത്തെ തന്നെ ഈ രീതി പുനസ്ഥാപിച്ചിരുന്നു. യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഈ തീരുമാനം. ഇതോടെ ജനറൽ കോച്ചിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് കൗണ്ടറിൽ നിന്ന് സാധാരണ പോലെ ടിക്കറ്റ് എടുത്ത് ട്രെയിനിൽ കയറാനാകും. തീരുമാനം ലക്ഷക്കണക്കിന് സാധാരണ യാത്രക്കാർക്ക് പ്രയോജനപ്രദമാകും. 

English Summary : Travelling Updates from Railway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com