ADVERTISEMENT

ജൂലൈ 31 വരെ ജിതേന്ദ്ര ഇവി ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ക്യാഷ്ബാക്ക്. മൺസൂൺ ധമാക്ക ഓഫർ പ്രകാരം 3000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ജെഎംടി ക്ലാസിക് സിറ്റി 60V എൽഐ, ജെറ്റ് 320 60 V എൽഐ, ജെഎംടി 1000 എച്ച്എസ്, ജെഎംടി 1000 3K എന്നീ മോഡലുകൾക്കാണ് ഇളവുകൾ. പരിസ്ഥിതി സൗഹൃദ വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുളള സ൪ക്കാ൪ ശ്രമങ്ങളുടെ ഭാഗമായാണ് ജിതേന്ദ്ര ന്യൂ ഇവി ടെക് പുതിയ മൺസൂൺ ധമാക്ക ഓഫ൪ അവതരിപ്പിച്ചിരിക്കുന്നത്.

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് മു൯ഗണന നൽകി നാസിക് ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ജിതേന്ദ്ര ന്യൂ ഇവി ടെക് ഇരുചക്രവാഹനങ്ങൾ, റിക്ഷകൾ, കാ൪ട്ടുകൾ തുടങ്ങിയവ ഉൾപ്പടെയുള്ള വ്യത്യസ്ത ശ്രേണിയിലുള്ള ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നു.

പത്ത് മോഡലുകളാണ് ജിതേന്ദ്ര ഇവി ഓട്ടോ ടെക്കിന്റെ ഇലക്ട്രിക് ഇരുചക്രവാഹന ശ്രേണിയിലുള്ളത്. കാശ്മീ൪ മുതൽ കന്യാകുമാരി വരെ 150ലധികം വിൽപ്പന, സേവന, സ്പെയ൪ ടച്ച് പോയിന്റുകളടങ്ങുന്നതാണ് കമ്പനിയുടെ ശൃംഖല.

English Summary : Jithendra EV Introduced Monsoon Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com