ADVERTISEMENT

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുമ്പോഴും ചില രാജ്യങ്ങളിലെ കറൻസികളിൽ രൂപയുടെ മൂല്യം ഉയർന്നു തന്നെയാണ് നിൽക്കുന്നത് .

അത്തരം രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ നമ്മുടെ പോക്കറ്റ് അധികം ചോരാതെ തന്നെ കാഴ്ചകൾ ആസ്വദിക്കാം. ഈ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ നമ്മുടെ നാട്ടിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കാൾ ചെലവ് കുറവാണ്. എല്ലാവരും ലോകസഞ്ചാരം ഇഷ്ട്ടപെടുന്ന ഈ കാലത്തു, ഇന്ത്യൻ രൂപക്ക് 'മൂല്യം കൂടുതലുള്ള' രാജ്യങ്ങളിലേക്ക് പോകുന്നത് പോക്കറ്റ് ചോരാതെ നല്ല ഭക്ഷണങ്ങൾ ആസ്വദിക്കാനും, സംസ്കാരത്തെ അടുത്തറിയാനും, വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനും ഉപയോഗിക്കാം.

ബജറ്റിലൊതുങ്ങിയ യാത്ര സൗകര്യങ്ങൾ നൽകുന്ന ഇതുപോലെയുള്ള രാജ്യങ്ങൾ വേറെയുമുണ്ട്. രൂപയുടെ വിലയിടിയുന്ന പ്രശ്നത്തിനിടയിലും ഇത്തരം രാജ്യങ്ങൾ സന്ദർശിച്ച് ജീവിതമാസ്വദിക്കുകയും, ഇന്ത്യൻ രൂപയുടെ 'വില' മനസ്സിലാക്കുകയും ചെയ്യാം.

വിയറ്റ്നാം 

vietnam-Pu-Luong

വിയറ്റ്നാമീസ് രുചികൾ ഇഷ്ടപ്പെടുന്നവർക്ക് വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ രുചിക്കാനും, പച്ചപ്പ് നിറഞ്ഞ മനോഹര സ്ഥലങ്ങൾ ആസ്വദിക്കാനും 1 രൂപയ്ക്കു 293 വിയറ്റ്നാമീസ് ഡോങ് ലഭിക്കും. 

കംബോഡിയ 

ബീച്ചുകളും റിസോർട്ടുകളും നിറയെയുള്ള കംബോഡിയയിൽ 1 ഇന്ത്യൻ രൂപക്ക് 51 കംബോഡിയൻ റിയൽ ലഭിക്കും. 

ലാവോസ് 

അമ്പലങ്ങളും, വെള്ളച്ചാട്ടങ്ങളും, ബോട്ടിങ് സൗകര്യവും നിറയെയുള്ള ലാവോസിൽ 1 ഇന്ത്യൻ രൂപക്ക് 188 ലാവോഷ്യൻ കിപ് ലഭിക്കും. 

ഇന്തോനേഷ്യ 

flores-island-indonesia

വിനോദ സഞ്ചാര കേന്ദ്രങ്ങൾ ധാരാളമുള്ള ഇന്തോനേഷ്യയിൽ 1 ഇന്ത്യൻ രൂപക്ക് 187 ഇന്തോനേഷ്യൻ റുപ്പയ ലഭിക്കും.ബാലിയാണ് ഇന്തോനേഷ്യയിൽ എല്ലാവരും സന്ദർശിക്കുന്ന സ്ഥലമെങ്കിലും, അതല്ലാതെ ഒരുപാടു മനോഹരമായ സ്ഥലങ്ങൾ ഇന്തോനേഷ്യയിൽ ഉണ്ട്. 

പരാഗ്വേ 

തെക്കേ അമേരിക്കയിലെ രാജ്യമായ പരാഗ്വേയിലെ കാഴ്ചകൾ ആസ്വദിക്കാൻ 1 ഇന്ത്യൻ രൂപക്ക് 85 പരാഗ്വൻ ഗ്വരനീ ലഭിക്കും. അർജന്റീനയും, ബ്രസീലും, ബൊളീവിയയും ആണ് അയൽ രാജ്യങ്ങൾ.

ദക്ഷിണ കൊറിയ 

ദക്ഷിണ കൊറിയയിലെ നാഷണൽ പാർക്കുകളും, മ്യൂസിയങ്ങളും, മലനിരകളും കണ്ടാസ്വദിക്കാൻ 1 ഇന്ത്യൻ രൂപക്ക് 16 ദക്ഷിണ കൊറിയൻ വോൺ ലഭിക്കും. 

ഹംഗറി 

hungary

ഒരു മധ്യ യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ അവിടത്തെ സംസ്കാരത്തെ അടുത്തറിഞ്ഞു യാത്ര ചെയ്യണമെങ്കിൽ 1 ഇന്ത്യൻ രൂപക്ക് 4 ഹംഗേറിയൻ ഫോറിന്റ്റ് ലഭിക്കും.

കോസ്റ്ററിക്ക 

വിനോദ സഞ്ചാരികൾ ഇഷ്ടപ്പെടുന്ന ഒരുപാടു ആകർഷക സ്ഥലങ്ങളുള്ള മധ്യ അമേരിക്കയിലെ രാജ്യമായ കോസ്റ്റ റിക്ക സന്ദർശിക്കുമ്പോൾ 1 ഇന്ത്യൻ രൂപക്ക് 8 കോസ്റ്റ റിക്കൻ കോളൻ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com