ADVERTISEMENT

കൂടിവരുന്ന വൈദ്യുതി ബില്ലിന്റെ കാര്യത്തിൽ നിങ്ങൾ അസംതൃപ്തനാണോ ? പുരപ്പുറ സോളാർ പദ്ധതി സ്ഥാപിക്കാൻ ആലോചനയുണ്ടോ? എങ്കിൽ ഇതു കൂടി ഒന്നു ശ്രദ്ധിച്ചോളൂ.

പുരപ്പുറ സോളാർ പദ്ധതിക്കുള്ള അപേക്ഷ ഇപ്പോൾ ദേശീയ പോർട്ടലിലൂടെയും നൽകാം. പൂർണ തുക നൽകി ഇഷ്ടമുള്ള കമ്പനിയെ തിരഞ്ഞെടുത്ത് സോളാർ സ്ഥാപിക്കാം. 30 ദിവസത്തിനുള്ളിൽ കമ്പനി സബ്സിഡി തുക ബാങ്ക് അക്കൗണ്ടിൽ നൽകണമെന്നാണ് പുതിയ വ്യവസ്ഥ.

നിലവിൽ കേരളത്തിൽ കെ.എസ്‌.ഇ.ബി വഴി പദ്ധതി നടപ്പിലാക്കിയാൽ മാത്രമേ സബ്സിഡി ലഭിക്കുമായിരുന്നുള്ളൂ. പുരപ്പുറ സോളാർ പദ്ധതിയിൽ സബ്സിഡി കഴിഞ്ഞുള്ള തുകയാണ് എംപാനൽ കമ്പനികൾക്ക് ഇപ്പോൾ നൽകുന്നത്. ദേശീയ പോർട്ടൽ പ്രവർത്തനം ആരംഭിച്ചെങ്കിലും കെഎസ്ഇബി വഴിയുള്ള നിലവിലെ എംപാനൽഡ് സോളാർ ഇൻസ്റ്റലേഷനും തുടരും.

എങ്ങനെ റജിസ്റ്റർ ചെയ്യാം?

ഫോണിൽ കേന്ദ്ര സർക്കാറിന്റെ  മെസേജിങ് ആപ്പ് ആയ 'സന്ദേശ്' (Sandes) ഇൻസ്റ്റാൾ ചെയ്യുക.

solarrooftop.gov.in എന്ന വെബ് സൈറ്റ് തുറന്ന് Registration for login എന്ന വിഭാഗത്തിൽ സംസ്ഥാനം, വിതരണ കമ്പനി (കെഎസ്ഇബി), കൺസ്യൂമർ നമ്പർ എന്നിവ നൽകുക. തുടർന്ന് മൊബൈൽ നമ്പർ നൽകുമ്പോൾ സന്ദേശ് ആപ്പിൽ ഒടിപി വരും. ഒടിപിയും ഇ മെയിൽ വിലാസവും നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഇ മെയിലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് സജ്ജമാകും. വീണ്ടും വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് വിലാസം, സോളാർ പദ്ധതിയുടെ ശേഷി എന്നിവ നൽകി അപേക്ഷിക്കണം. ഏറ്റവും ഒടുവിലത്തെ വൈദ്യുതി ബില്ലിന്റ കോപ്പിയും അപ് ലോഡ് ചെയ്യണം. അപേക്ഷ കെഎസ്ഇബി ലേക്കു തനിയെ കൈമാറും. വിതരണ കമ്പനിയുടെ സാങ്കേതിക പഠനത്തിനു ശേഷം അംഗീകാരം ലഭിച്ചാൽ മാത്രമേ സോളാർ പദ്ധതി സ്ഥാപിക്കാനാവൂ.അംഗീകാരം ലഭിച്ചോ എന്ന് ഇ മെയിലിലൂടെ അറിയിക്കും.ഇൻസ്റ്റലേഷനും നെറ്റ് - മീറ്ററിങിനും ശേഷം ബാങ്ക് വിവരങ്ങൾ, കാൻസൽ ചെയ്ത ചെക്കിന്റെ കോപ്പി എന്നിവ അപ് ലോഡ് ചെയ്യുന്ന മുറയ്ക്ക് കേന്ദ്ര സബ്സിഡി തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ എത്തും.

English Summary : You will Get Roof Top Solar Plant Subsidy Directly to Bank Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com