വീട് പുതുക്കാൻ ധനസഹായം കിട്ടും, വേഗം അപേക്ഷിച്ചോളൂ

HIGHLIGHTS
  • അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 30
home-in-hand
SHARE

വീടു പുനരുദ്ധാരണത്തിന് ആഗ്രഹിക്കുന്നവർക്ക് സർക്കാറിന്റെ കൈത്താങ്ങ്. 50,000 രൂപ ധനസഹായം ലഭിക്കുമെന്നു മാത്രമല്ല തുക തിരിച്ചടയ്ക്കുകയും വേണ്ട. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30.

അർഹത ആർക്ക്?

മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിധവകൾ, വിവാഹബന്ധം വേർപെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കാണ് അർഹത. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയനുസരിച്ചാണ് സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണു സഹായം.

അപേക്ഷിക്കേണ്ടത് എങ്ങനെ ?

കലക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ നേരിട്ടോ ഡപ്യൂട്ടി കലക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, കലക്ടറേറ്റ്, ജില്ല. എന്ന വിലാസത്തിൽ തപാലില്‍ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.minoritywelfare.kerala.gov.in

English Summary : Kerala Government will give Grant to Renovate Homes. Apply before August 30

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA