ADVERTISEMENT

കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന ക്യാഷ് ബിൽ  കൈയിലുണ്ടോ? എങ്കിൽ ഭാഗ്യം നിങ്ങളുടെ കൂടെ ഉണ്ട്. 

നമ്മൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി ബില്ലുകൾ ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ് ലോഡ് ചെയ്ത് 5 കോടിയുടെ ഭാഗ്യ സമ്മാനങ്ങൾ കരസ്ഥമാക്കാം. അപ് ലോഡു ചെയ്യുന്ന ഓരോ ബില്ലിനും നാലു സമ്മാനങ്ങൾ വരെ ലഭിച്ചേക്കാം. പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾക്കു പുറമെ ബംബർ സമ്മാനവും ഉണ്ട്. ഉത്സവ കാലങ്ങളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളും നൽകും.

ലക്കി ബിൽ ആപ്പ് എങ്ങനെ ഇസ്റ്റാൾ ചെയ്യാം?

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ലക്കി ബിൽ ആപ് ഡൗൺലോഡു ചെയ്യാം. സംസ്ഥാന ചരക്കു സേവന നികുതി വെബ് സൈറ്റായ www.keralataxes.gov.in ൽ നിന്നും ആപ്പ് ലഭിക്കും. തുടർന്ന് പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകി റജിസ്റ്റർ ചെയ്യണം. പിന്നീട് ബില്ലുകൾ അപ് ലോഡുചെയ്യാം. ഇങ്ങനെ ചെയ്യുന്നവരിൽ നിന്ന് നറുക്കിട്ടെടുത്താണ് സമ്മാനങ്ങൾ നൽകുന്നത്. 

ഓഗസ്റ്റ് 16ന് മുഖ്യമന്ത്രി  പിണറായി വിജയൻ ലക്കി ബിൽ ആപ്പ് പുറത്തിറക്കും. വിശദ വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടാം

0471 155300. ഇമെയിൽ: luckybill.sgst@kerala.gov.in

English Summary : Chief Minister Pinarayi Vijayan will Launch Today 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com