വിദേശപഠനത്തിനൊരുങ്ങുകയാണോ? ഫോറെക്സിലൂടെ പോക്കറ്റ് ചോരാതിരിക്കാൻ

HIGHLIGHTS
  • വിദേശ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നിരവധി ഇളവുകളും
sat-score-for-foreign-education
Representative Image. Photo Credit: wong yu liang/Shutterstock
SHARE

രൂപ ഇടിഞ്ഞാലും ഡോളർ കുതിച്ചാലും ബുക്ക് മൈ ഫോറെക്സ് ഡോട്ട്  കോമിന്റെ സേവനം തേടിയാൽ വിദേശപഠനം നടത്തുന്നവരുടെ പോക്കറ്റ് ചോരാതെ നോക്കാം. ഇവരുടെ പുതിയ ഓഫറായ ബുക്ക് നൗ പേ ലേറ്റർ അനുസരിച്ച് വില താഴ്ന്ന് നിൽക്കുന്ന സമയത്ത് വിദേശ കറൻസി ബുക്ക് ചെയ്തു മൂന്നു ദിവസം ഹോൾഡ്ചെയ്യാം. മൊത്തം ബുക്കിങിന്റെ 2% അടച്ചാൽ മതിയാകും. ഓർഡർ കാൻസൽ ചെയ്താൽ തുക തിരിച്ചു കിട്ടും. കറൻസി നിരക്കുകൾ അത്യധികം ചാഞ്ചാട്ടം നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഓഫർ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.

വിദേശ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഇളവുകളുണ്ട്. ട്യൂഷൻ ഫീസ് വയർ ട്രാൻസ്ഫർ, ഇന്റർ നാഷണൽ സിം കാർഡ്, ഫോറെക്സ് കാർഡുകൾ എന്നിവ കുറഞ്ഞ നിരക്കിൽ കിട്ടും. പണം അയയ്ക്കുമ്പോൾ ഓരോ തവണയും 5000 രൂപ കാഷ് ബാക്ക് കിട്ടും.

മേക്ക് മൈ ട്രിപ്പിന്റെ ഗ്രൂപ്പ് കമ്പനിയാണ് ബുക്ക് മൈ ഫോറെക്സ്. വിദേശ കറൻസി ഇടപാടുകൾക്ക് മാത്രമായി തുടങ്ങിയ പോർട്ടലാണിത്.

ബാങ്കുകൾ വഴിയുള്ള വിദേശ കറൻസി ഇടപാടുകളേക്കാൾ വേഗത്തിലും എളുപ്പത്തിലും ബുക്ക് മൈ ഫോറെക്സ് വഴി ചെയ്യാമെന്നും ചെലവും താരതമ്യേന കുറവാണെന്നും ഇവർ അവകാശപ്പെടുന്നു.

English Summary : Book My Forex Dot Com Offers for Students who are Studying Abroad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}