യു ട്യൂബ് ഷോർട്സിൽ നിന്നുള്ള വരുമാനം കൂടും !

HIGHLIGHTS
  • പുതിയവരെ ആകർഷിക്കുന്നതിന് പ്രാധാന്യം
you-tube
SHARE

യൂ ട്യൂബ് ഷോർട്സ് അപ്‌ലോഡ് ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന തരത്തിലുള്ള പദ്ധതികൾ വരുന്നു. മെറ്റാ, ടിക്‌റ്റോക് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള മത്സരത്തെ ചെറുക്കാനാണ് യു ട്യൂബും കൂടുതൽ വരുമാനം നൽകാൻ ഒരുങ്ങുന്നത്. 

∙2023 മുതലായിരിക്കും ഷോർട്ട്സിനുള്ള വരുമാനം കൂട്ടുക.

∙യു ട്യൂബ് ഷോർട്സ് പ്ലാറ്റ്‌ ഫോമിൽ വ്യത്യസ്ത പദ്ധതികൾ അവതരിപ്പിച്ച് പങ്കാളിത്ത പദ്ധതികളിലൂടെ വിപുലമായ മാറ്റങ്ങൾ കൊണ്ടുവരും. 

∙പരസ്യ വരുമാനം പങ്കിടാനുള്ള പദ്ധതികളും ആവിഷ്‌കരിക്കും.

∙2023 മുതൽ, ഷോർട്ട്‌സ് ഫോക്കസ് ചെയ്‌ത സ്രഷ്‌ടാക്കൾക്ക് 1,000 സബ്‌സ്‌ക്രൈബർമാരും 90 ദിവസത്തിനുള്ളിൽ അവരുടെ ഹ്രസ്വ വീഡിയോകളിൽ കുറഞ്ഞത് 10 ദശലക്ഷം കാഴ്‌ചക്കാരുമുണ്ടായിട്ടുണ്ടെങ്കിൽ പുതിയ പദ്ധതിയിൽ  ചേരാനാകും. നിലവിലുള്ള പദ്ധതിയിൽ  യൂട്യൂബർമാർക്ക് 1,000-ലധികം സബ്‌സ്‌ക്രൈബർമാരും  4,000 മണിക്കൂറുകളുടെ കാഴ്ചകളും ആവശ്യമാണ്.

∙15 വർഷത്തിലേറെയായി യൂ ട്യൂബ് അതിന്റെ പ്ലാറ്റ്‌ഫോമിൽ ദൈർഘ്യമേറിയ വീഡിയോകളുടെ സ്രഷ്‌ടാക്കളുമായി പരസ്യ വരുമാനം പങ്കിടുന്നുണ്ടെങ്കിലും, ഇപ്പോൾ  അതിന്റെ പ്ലാറ്റ്‌ഫോമിൽ നിലവിലുള്ളവരെ നിലനിർത്തിക്കൊണ്ട് പുതിയ സ്രഷ്‌ടാക്കളെ ആകർഷിക്കുന്നതിന് പ്രാധാന്യം  നൽകും. 

∙സംഗീത ലൈസൻസിങുമായി ബന്ധപ്പെട്ട എല്ലാ സങ്കീർണതകളും നീക്കംചെയ്യാനും കാര്യങ്ങൾ കൂടുതൽ ലളിതമാക്കുവാനും ശ്രമിക്കും.  

∙'ക്രിയേറ്റർ മ്യൂസിക്' കലാകാരന്മാരിൽ നിന്നും നേരിട്ട് യു ട്യൂബ് അപ്‌ലോഡ് ചെയ്യുന്നവർക്ക് വാങ്ങാനുള്ള സൗകര്യവും ഉണ്ടാക്കും. 

English Sumamry : You Tube Shorts Income will Increase

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA