ADVERTISEMENT

റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള യു പി ഐ ഇടപാടുകൾക്ക് ഇനിമുതൽ ചാർജ് ഈടാക്കില്ല. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചതാണ് ഇക്കാര്യം. ആർബിഐയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. യുപിഐ ഇടപാടുകളിൽ ഭൂരിഭാഗവും കുറഞ്ഞ മൂല്യമുള്ളതാണ്. ചെറിയ ഇടപാടുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആർബിഐചെറുകിട വ്യാപാരികൾക്കുള്ള നിരക്കുകൾ ഒഴിവാക്കുന്നത്.

 

റുപെ ക്രെഡിറ്റ് കാർഡിൽ 2,000 രൂപയുടെ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചെറുകിട വ്യാപാരികളിൽ നിന്ന് മെർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ), ഇന്റർചേഞ്ച് ചാർജ് , മറ്റ് ഫീസുകൾ എന്നിവ ഈടാക്കില്ല. എന്നാൽ 2,000 രൂപയ്ക്ക് മുകളിൽ നിലവിലുള്ള ഇന്റർചേഞ്ച് ചാർജുകൾ ഈടാക്കും.

 

പേയ്‌മെന്റുകൾ സ്വീകരിക്കുമ്പോൾ വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസാണ് എംഡിആർ. ഇടപാട് തുകയുടെ 1-2 % വരെയുള്ള ഏറ്റവും ഉയർന്ന എംഡിആർ ആണ് ക്രെഡിറ്റ് കാർഡുകൾക്ക്. എന്നിരുന്നാലും, സർക്കാർ വ്യവസ്ഥകൾ അനുസരിച്ച് യുപിഐ പ്ലാറ്റ്ഫോമിൽ റുപേ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ നിരക്കുകളൊന്നും ഈടാക്കില്ല.

 

നാല് വർഷമായി റുപെ ക്രെഡിറ്റ് കാർഡ് നിലവിലുണ്ട്. എല്ലാ പ്രമുഖ ബാങ്കുകളും വാണിജ്യ, റീട്ടെയിൽ വിഭാഗങ്ങൾക്കായി കാർഡുകൾ നൽകുന്നുമുണ്ട്. 

എന്നാൽ ഇതുവരെ ഡെബിറ്റ് കാർഡുകൾ മാത്രമാണ് യുപിഐയുമായി ബന്ധിപ്പിച്ചിരുന്നത്. ക്രെഡിറ്റ? കാർഡുകളും യുപിഐയുമായി ബന്ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂണിൽ ആർബിഐ പ്രഖ്യാപിച്ചിരുന്നു. യുപിഐയിൽ ലിങ്ക് ചെയ്യുന്നതോടെ, ഉപഭോക്താക്കൾക്ക് അവരുടെ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ കൂടുതൽ അവസരം ലഭിക്കും. മാത്രമല്ല ക്രെഡിറ്റ് സംവിധാനത്തിന്റെ ഭാഗമാകുന്നതോെട വ്യാപാരികൾക്ക് വിൽപ്പന കൂടാനും സഹായകമാകും. നിലവിൽ ഡിജിറ്റൽ റീട്ടെയിൽ ഇടപാടുകളുടെ ഭൂരിഭാഗവും യുപിഐ വഴിയാണ്. സെപ്റ്റംബറിൽ, 6780 ദശലക്ഷം ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ മൂല്യം ആദ്യമായി 11 ലക്ഷം കോടി രൂപ മറികടക്കുകയും ചെയ്തു.

 

English Summary: No charges on RuPay credit card use for transactions up to Rs 2,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com