ADVERTISEMENT

രാജ്യത്ത് ഉദ്യോഗസ്ഥ വനിതകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സ്വതന്ത്ര സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിൽ ഇവരിൽ പലർക്കും സാധിക്കുന്നില്ലെന്ന് സർവേ. സ്ത്രീകൾക്കിടയിലെ സാമ്പത്തിക അവബോധവും അവരുടെ തീരുമാനമെടുക്കൽ സ്വാതന്ത്ര്യവും വിലയിരുത്തുന്നതിനായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെ 18 പ്രധാന നഗരങ്ങൾ, മെട്രോനഗരങ്ങൾ, ചെറുനഗരങ്ങൾ എന്നിവിടങ്ങളിലായുള്ള 25-55 വയസ് പ്രായമുള്ള 1000 പേരുടെ അഭിപ്രായമാണ് സർവേയിലുൾപ്പെടുത്തിയത്. 

59 ശതമാനം പേരും തങ്ങളുടെ സാമ്പത്തികകാര്യങ്ങൾ സ്വതന്ത്രമായി തീരുമാനിക്കുന്നില്ലെന്നാണ് സർവേ കാണിക്കുന്നത്. എന്നാൽ അവസരം കിട്ടിയാൽ 44 ശതമാനം സ്ത്രീകൾക്കും സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവരാണ്.

സർവേയുടെ പ്രധാന കണ്ടെത്തലുകൾ 

∙വിവാഹിതരായ 89% സ്ത്രീകളും സാമ്പത്തിക ആസൂത്രണത്തിനായി ഭർത്താക്കൻമാരെ  ആശ്രയിക്കുന്നു 

∙വിവാഹത്തിന് മുമ്പ്, സ്ത്രീകളുടെ സാമ്പത്തിക തീരുമാനങ്ങളുടെ ഉത്തരവാദിത്തം പിതാവാണ് എടുക്കുന്നത് 

∙വിവാഹിതരാകുന്ന സ്ത്രീകളുടെ ശരാശരി പ്രായം 20-22 വയസ്സായതിനാൽ സ്വന്തം സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമില്ല 

∙സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വിവാഹം.

സാമ്പത്തികാസൂത്രണം ചെയ്യാനുള്ള സ്വാതന്ത്ര്യം

∙സർവേയിൽ പങ്കെടുത്ത 39% സ്ത്രീകൾക്കും, സാമ്പത്തിക ആസൂത്രണം എന്നത് പ്രതിമാസ ബജറ്റ് ആസൂത്രണം മാത്രമാണ്.

∙സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് കൂടുതൽ ധാരണയുള്ള 42% സ്ത്രീകളിൽ 12ശതമാനമേ വീട്ടമ്മമാരുള്ളു. 

∙സ്ത്രീകൾ തങ്ങളേക്കാൾ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് സർവേ. 

∙62% സ്ത്രീകളും ബാങ്ക് സ്ഥിരനിക്ഷേപങ്ങളാണ് താൽപര്യപ്പെടുന്നത് .

∙എന്നാൽ ഭർത്താക്കന്മാരാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നത് 

ലൈഫ് ഇൻഷുറൻസിനെക്കുറിച്ചുള്ള കാഴ്ചപ്പാട്

കോവിഡിന് ശേഷമുള്ള തങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിന്റെ അവിഭാജ്യ ഘടകമാണ് ലൈഫ് ഇൻഷുറൻസ് എന്ന് 72% സ്ത്രീകളും വിശ്വസിക്കുന്നു. 

∙ലൈഫ് ഇൻഷുറൻസ് ഉൽപന്നങ്ങളിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകിയത് സേവിങ്സ് പ്ലാനാണ്

∙തൊട്ടുപിന്നാലെ ടേം ഇൻഷുറൻസും  പെൻഷൻ പ്ലാനുകളുമാണ് 

∙യുലിപ്പുകളുമാണ് ഏറ്റവും അവസാനം എടുക്കുന്നത് 

∙'വിശ്വാസം' അനിവാര്യമാണെന്നും അവർക്ക് വിശ്വസിക്കാൻ കഴിയുന്ന കമ്പനിയിൽ നിക്ഷേപിക്കുമെന്നും പ്രതികരിച്ചവരിൽ 75% പേരും പറഞ്ഞു.

∙ഓൺലൈൻ ചാനലുകൾക്കും സോഷ്യൽ മീഡിയ അവലോകനങ്ങൾക്കും പുറമെ ഉൽപ്പന്നത്തെക്കുറിച്ചുള്ള വിശദമായ ധാരണയാണ് വാങ്ങൽ  തീരുമാനത്തിന്റെ പ്രധാന ഘടകം. 

∙സ്ത്രീകൾ ലൈഫ് ഇൻഷുറൻസ് പദ്ധതികളിൽ  നിക്ഷേപിക്കാൻ തയാറാണെങ്കിലും കുറഞ്ഞ പ്രീമിയം അടയ്ക്കാനേ ഇഷ്ടപ്പെടുന്നുള്ളൂ.പോളിസിയിലൂടെ ഉറപ്പായ വരുമാനവും അവർ ആഗ്രഹിക്കുന്നു.

സാമ്പത്തിക ആസൂത്രണത്തിന്റെ കാര്യത്തിൽ ഇപ്പോഴും  സ്ത്രീകൾക്ക് തീരുമാനം എടുക്കാൻ സാധിക്കുന്നില്ല എന്നത് വിഷമകരമായ അവസ്ഥയാണ്. ജോലി ചെയ്യുന്ന സ്ത്രീകൾ പോലും മുഴുവൻ ശമ്പളവും ഭർത്താക്കന്മാർക്ക് കൊടുക്കേണ്ട അവസ്ഥ പല വീടുകളിലും ഇന്നുമുണ്ട്. എത്ര സ്ത്രീ ശാക്തീകരണമുണ്ടായാലും സാമ്പത്തിക സ്വാതന്ത്രമില്ലാത്ത സ്ത്രീ ശാക്തീകരണം വീണ്ടും സ്ത്രീകളെ അടിമകളാക്കി തന്നെ നടത്തും. അതിനാൽ സ്ത്രീകൾ ബോധപൂർവം സാമ്പത്തിക കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കുകയും, തങ്ങളുടെ ഭാവിക്കായി സ്വരുക്കൂട്ടുകയും വേണം.

English Summary : Importance Of Women Financial Planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com