ഇന്ത്യയിൽ സ്വർണത്തിന് തിളക്കം കൂടും; ഇടപാടിൽ സുതാര്യതയേറും

HIGHLIGHTS
  • ഓൺലൈൻ വ്യാപാരത്തിനും, വില നിശ്ചയിക്കുന്നതിനും ഇന്ത്യ തയ്യാർ
gold-bars
SHARE

ആഗോളതലത്തിൽ സ്വർണത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ. ഏകദേശം 800-900 ടൺ വാർഷിക ഡിമാൻഡ് സ്വർണത്തിനു ഇന്ത്യയിലുണ്ട്. എന്നാൽ ആഗോള വിപണികളിലെ സ്വർണത്തിന്റെ വിലയെ സ്വാധീനിക്കുന്നതിൽ ഇന്ത്യക്ക് ഒരു പങ്കും ഇല്ല. എന്നാൽ ഇപ്പോൾ അതിനു മാറ്റം വരാൻ പോകുകയാണ്. 

ദീപാവലിയിലെ മുഹൂർത്ത് ട്രേഡിങിൽ ഇലക്ട്രോണിക് ഗോൾഡ് രസീത് (ഇ ജി ആർ)  ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓഹരികള്‍ പോലെ സ്വർണം വ്യാപാരം ചെയ്യാനും, ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കാനും വിൽക്കാനും ഇനി മുതൽ സാധിക്കും. ഈ നീക്കം സ്വർണത്തിന്  കാര്യക്ഷമവും സുതാര്യവുമായ വില കണ്ടെത്തുന്നതിന് സഹായിക്കും.

സ്വർണ രസീത്

ഇതിൽ മൂന്ന് ഘട്ടങ്ങളായി സ്വർണത്തിന്റെ വ്യാപാരം നടത്താം. സ്വർണത്തെ രസീതുകളാക്കാം, ഇവയെ ഓഹരികളുടേതു പോലെ വ്യാപാരം ചെയ്യാം. തിരിച്ചു ഈ രസീതുകളെ  സ്വർണം ആക്കി വീണ്ടും മാറ്റാനുള്ള സൗകര്യവും ഉണ്ടാകും. ഓഹരികളുടേതുപോലെ ട്രേഡിങ്ങ്, ക്ലിയറിങ്, സെറ്റില്മെന്റ് തന്നെയായിരിക്കും ഇ ജി ആറുകൾക്ക് ഉണ്ടാകുക. 

ബി എസ് ഇ ക്ക്  അതിന്റെ പ്ലാറ്റ്‌ഫോമിൽ EGR അവതരിപ്പിക്കുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്തിമ അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു. അതിനുശേഷം എക്‌സ്‌ചേഞ്ച് അതിന്റെ അംഗങ്ങൾക്ക് ഇജിആറുകളിൽ വ്യാപാരം സുഗമമാക്കുന്നതിന് പരീക്ഷണടിസ്ഥാനത്തിൽ മോക്ക് ട്രേഡിങും നടത്തിയിരുന്നു.

ആർക്കും വ്യാപാരം നടത്താം

ഇ ജി ആറുകളിൽ എല്ലാവർക്കും വ്യാപാരം നടത്താം. അതായത് എക്സ്ചേഞ്ചിലെ വാങ്ങുന്നവരും വിൽക്കുന്നവരും വ്യക്തിഗത നിക്ഷേപകരും, വാണിജ്യ പങ്കാളികളായ ഇറക്കുമതിക്കാർ, ബാങ്കുകൾ, റിഫൈനർമാർ, ബുള്ളിയൻ വ്യാപാരികൾ, ജ്വല്ലറി നിർമ്മാതാക്കൾ, ചില്ലറ വ്യാപാരികൾ എന്നിങ്ങനെയുള്ളവർക്കെല്ലാം വ്യാപാരത്തിൽ പങ്കെടുക്കാം. 

"ഇജിആറുകളുടെ ലോഞ്ച് ബിഎസ്ഇക്ക് മാത്രമല്ല, ആഗോള ബുള്ള്യൻ വ്യവസായത്തിനും ഒരു സുപ്രധാന നാഴികക്കല്ലാണ്. ഞങ്ങളുടെ ഓഹരി ഉടമകൾക്ക് ഉയർന്ന നിലവാരമുള്ള നിക്ഷേപ-അധിഷ്ഠിത ഉൽപ്പന്നങ്ങളും സേവനങ്ങളും തുടർച്ചയായി ലഭ്യമാക്കുന്നതിന് ബിഎസ്ഇ പ്രതിജ്ഞാബദ്ധമാണ്," ബിഎസ്ഇയിലെ സിബിഒ സമീർ പാട്ടീൽ പറഞ്ഞു. 

വിതരണം ചെയ്യുന്ന സ്വർണത്തിന്റെ ഗുണനിലവാരം, കാര്യക്ഷമമായ വില കണ്ടെത്തൽ, ഇടപാടിലെ സുതാര്യത എന്നിവയിൽ ഇജിആർ പ്ലാറ്റ്ഫോം കൂടുതൽ ഉറപ്പുനൽകും. സ്വർണത്തിന്റെ യഥാർത്ഥ മൂല്യം നിലനിർത്തികൊണ്ട്  ഇന്ത്യയിൽ സജീവമായ  ഒരു സ്വർണവ്യവസ്ഥ  ഉണ്ടാക്കാനും  ഇതിന് കഴിയും. 

English Summary: Now We can Buy and Sell Gold Like Share    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS