ADVERTISEMENT

കണ്ണിൽ കണ്ട സാധനങ്ങൾ വാങ്ങികൂട്ടാനുള്ള അമിത താൽപര്യമുണ്ടോ നിങ്ങൾക്ക്? എങ്കിൽ സാമ്പത്തിക ചോർച്ച വരുത്താവുന്ന ഷോപ്പേഴ്സ് പഴ്സനാലിറ്റി എന്ന വ്യക്തിവിശേഷമാണിത്. ആ സ്വഭാവം സാമ്പത്തികമായ ബാധ്യത വരുത്തുമെന്ന് അവർക്കുതന്നെ അറിയാം. എന്നിരുന്നാലും ഇതു നിയന്ത്രിക്കാനാവില്ല. ഡിസ്കൗണ്ടുകളും വിലപേശിവാങ്ങലും ഇവരെ ഏറെ ആകർഷിക്കും. ഏറ്റവും ലാഭകരമായാണു വാങ്ങിയതെന്ന തോന്നൽ ഇവർക്ക് അസാധാരണമായ സംതൃപ്തിയും നൽകും. മറ്റൊരാൾക്ക് അതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് അതേ സാധനം കിട്ടിയെന്നറിയുമ്പോൾ സാധാരണയിൽ കവിഞ്ഞ നിരാശയും തോന്നാം. 

ഇല്ലാത്ത പണം ചെലവാക്കരുതേ

ഇവർ ഏറ്റവും ശ്രദ്ധിക്കേണ്ടത് ക്രെഡിറ്റ് കാർഡ് ഉപയോഗവും കടമായും തവണകളായും സാധനങ്ങൾ വാങ്ങുന്നതിനെയുമാണ്. അതായത്, കയ്യിലില്ലാത്ത പണത്തിനു പോലും സാധനം വാങ്ങാനുള്ള പ്രവണത ഉണ്ടാകും. ഇതു സ്വയം മനസ്സിലാക്കി ഷോപ്പിങ്ങിനു പോകുമ്പോൾ ക്രെഡിറ്റ് കാർഡ് കൊണ്ടുപോകാതിരിക്കുക, കഴിവതും ഉപയോഗിക്കാതിരിക്കുക. ഒാൺലൈൻ വാങ്ങൽ ആയാലും നോ കോസ്റ്റ് ഇഎംഐ പോലുള്ളത് വല്ലാതെ ആകർഷിക്കും എന്നു മനസ്സിലാക്കി പരമാവധി അകന്നു നിൽക്കുക. 

നോട്ടുകൾ നൽകുക

Photo: William Potter/ Shutterstock
Photo: William Potter/ Shutterstock

കഴിവതും ഗൂഗിൾപേ പോലുള്ള ഓൺലൈൻ മണിട്രാൻസ്ഫർ, കാർഡ് പേയ്മെന്റുകൾ ഒഴിവാക്കി സാധനം വാങ്ങുന്നതിനു നോട്ടുകൾ തന്നെ നൽകുക. ഇതിനായി ഓരോ ഷോപ്പിങ്ങിനു പുറപ്പെടുമ്പോഴും ഉദ്ദേശിക്കുന്ന പണം കയ്യിൽ കരുതുക. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി പോകുന്നത്, അനാവശ്യ സാധനങ്ങൾ വാങ്ങിച്ചു കൂട്ടി പണം പാഴാകുന്നതു കുറയ്ക്കും.

മനഃശാസ്ത്ര സഹായം തേടാം

പലരിലും ഷോപ്പേഴ്സ് പഴ്സനാലിറ്റി രൂക്ഷമാകുന്നത് വിഷാദം, ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങി വൈകാരിക അസുന്തലനങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്. അവയ്ക്കു കാരണമാകുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്താൽ ഷോപ്പേഴ്സ് പഴ്സനാലിറ്റിയെയും കൈകാര്യം ചെയ്യാനാകും. സാധിക്കുന്നില്ലെങ്കിൽ മനഃശാസ്ത്ര സഹായം തേടാനും മടിവേണ്ട

ലേഖകൻ പോസിറ്റീവ് സൈക്കോളജിസ്റ്റാണ് 

moneypsychology1@gmail.com

English Summary : Know More about Shopers personality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com