ADVERTISEMENT

ഇൻഷുറൻസ് ക്ലെയിമുകൾക്ക് KYC നിർബന്ധം :

നവംബർ 1 മുതൽ, ഇൻഷുറൻസ് പോളിസികൾക്ക് KYC നിർബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് സമയപരിധി കൂടുതൽ നീട്ടില്ല.

എൽപിജി സിലിണ്ടറിന്റെ ഹോം ഡെലിവറിക്കുള്ള ഒടിപി :

എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ, ഉപഭോക്താക്കൾക്ക് അവരുടെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. ഡെലിവറി സമയത്ത് അവരുടെ ഒടിപി നൽകിയാൽ മാത്രമേ സിലിണ്ടറുകൾ ലഭിക്കുകയുള്ളൂ .

ഡൽഹിയിൽ വൈദ്യുതി സബ്‌സിഡിയുടെ പുതിയ നിയമം.

ഈ മാസത്തെ വൈദ്യുതി സബ്‌സിഡിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആയി മുഖ്യമന്ത്രി കെജ്‌രിവാൾ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇനി മുതൽ പുതിയ നിയമമാകും

gst

ജിഎസ്ടി റിട്ടേണിന് നാലക്ക എച്ച്എസ്എൻ കോഡ് നിർബന്ധം:

ഇന്നു മുതൽ അഞ്ച് കോടി രൂപയിൽ താഴെ വിറ്റുവരവുള്ള നികുതിദായകർ ജിഎസ്ടി റിട്ടേണിൽ നാലക്ക എച്ച്എസ്എൻ കോഡ് നൽകേണ്ടത് നിർബന്ധമാണ്.

ട്രെയിനുകൾക്കായുള്ള പുതിയ ടൈംടേബിൾ : നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിരവധി ദീർഘദൂര ട്രെയിനുകൾക്കായി ഇന്ത്യൻ റെയിൽവേ പുതിയ ടൈംടേബിൾ പ്രഖ്യാപിച്ചു. 13,000 പാസഞ്ചർ ട്രെയിനുകളുടെയും 7,000 ഗുഡ്സ് ട്രെയിനുകളുടെയും സമയം മാറും. കൂടാതെ, രാജ്യത്തുടനീളം ഓടുന്ന 30 രാജധാനി ട്രെയിനുകളുടെ സമയവും ഇന്നു മുതൽ മാറും. 

English Summary : Know These Changes Which will Affect You from November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com