ADVERTISEMENT

നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് റിപ്പോര്‍ട്ടും ഉണ്ടോ? എങ്കിൽ വായ്പകള്‍ മികച്ച രീതിയില്‍ അംഗീകരിച്ചു കിട്ടാനുള്ള സാധ്യത ഏറെയാണ്. കുറഞ്ഞ പലിശ നിരക്കുകള്‍ നേടാനുള്ള അവസരവും കിട്ടും. അതുകൊണ്ടു തന്നെ വീടു വാങ്ങുന്നതിനായാലും ബിസിനസ് ആരംഭിക്കുന്നതിനായാലും ഉന്നത വിദ്യാഭ്യാസത്തിനാണെങ്കിലും നല്ല സിബില്‍ സ്കോറും സിബില്‍ റിപ്പോര്‍ട്ടും കൂടിയേ തീരൂ. പക്ഷേ, ആദ്യമായി വായ്പ എടുക്കുന്നവർക്ക് എങ്ങനെയാണ് മികച്ച സിബില്‍ സ്കോര്‍ വളര്‍ത്തിയെടുക്കാനാവുക?  നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍ പരിശോധിക്കാം:

കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകള്‍ക്ക് അപേക്ഷിക്കാം  

നിങ്ങള്‍ ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കില്‍ വായ്പ നല്‍കുന്നവര്‍ക്ക് പരിശോധിക്കാനായി വായ്പാ ചരിത്രം സംബന്ധിച്ച രേഖകളൊന്നും ഉണ്ടാകില്ല. ചെറിയ തുകയ്ക്കുള്ള കണ്‍സ്യൂമര്‍  ഡ്യൂറബിള്‍ വായ്പ എടുത്ത് ഇക്കാര്യത്തില്‍ തുടക്കം കുറിക്കാം. ഇഎംഐ വ്യവസ്ഥയില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയും മറ്റും ഇതിനു തുടക്കം കുറിക്കാം. ഇത്തരം വായ്പകള്‍ എളുപ്പത്തില്‍ തിരിച്ചടക്കുകയും ചെയ്യാമല്ലോ.

പേ ലേറ്റർ സൗകര്യം

ഉപഭോക്താക്കള്‍ക്കിടയിലെ പുതിയൊരു പ്രവണതയാണ് പേ ലേറ്റർ സൗകര്യം പ്രയോജനപ്പെടുത്തുക എന്നത്. ഇ-കോമേഴ്സ് സൈറ്റിലെ ഈ സൗകര്യം  വായ്പ ഉപയോഗിക്കുന്നതായിട്ടാണു പരിഗണിക്കുക. ഇക്കാര്യം ക്രെഡിറ്റ് ബ്യൂറോയില്‍ റിപ്പോര്‍ട്ടു ചെയ്യും. ഇതിലൂടെ നിങ്ങള്‍ക്ക് ക്രെഡിറ്റ് പ്രൊഫൈലിനു തുടക്കം കുറിക്കുകയുമാവാം. 

credit-card

ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രയോജനപ്പെടുത്താം

നിങ്ങള്‍ക്ക് ശമ്പള അക്കൗണ്ടുള്ള ബാങ്കില്‍ നിന്നു ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുക എന്നതും പരിഗണിക്കാവുന്ന ഒന്നാണ്. നിങ്ങള്‍ക്ക് ആ സ്ഥാപനവുമായി ഇടപാടുകള്‍ ഉള്ളത് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ക്കു വഴി വെക്കും. 

സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകൾ

സ്ഥിര നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളാണ് സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍. നിങ്ങളുടെ സിബില്‍ സ്കോര്‍ വളര്‍ത്തിയെടുക്കാന്‍ പ്രയോജനപ്പെടുത്താവുന്ന മറ്റൊരു മാര്‍ഗമാണ് ഇത്തരം കാര്‍ഡുകള്‍.

കാര്‍ഡുകള്‍ ആവശ്യത്തിനു മാത്രം

ഇങ്ങനെയൊക്കെ ആണെങ്കിലും നിങ്ങള്‍ക്ക് ആവശ്യമുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രമേ പ്രയോജനപ്പെടുത്താവൂ. ശമ്പളക്കാരാണെങ്കില്‍ നിങ്ങള്‍ക്ക് ക്യാഷ് ബാക്കും ഉയര്‍ന്ന വായ്പകളും അടക്കമുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ക്കായുള്ള നിരവധി വാഗ്ദാനങ്ങള്‍ ലഭിക്കും. നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ എന്നു ചിന്തിക്കുക. ഒരു ക്രെഡിറ്റ് കാര്‍ഡ് മാത്രം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതായിരിക്കും അനുകൂലമായ ക്രെഡിറ്റ് ഹിസ്റ്ററി വളര്‍ത്തിയെടുക്കാന്‍ മികച്ചത്. 

credit-score-1200

ക്രെഡിറ്റ് സ്കോര്‍ സ്ഥിരമായി പരിശോധിക്കുക

വായ്പാ രംഗത്ത് ഇത്തരത്തില്‍ തുടക്കം കുറിച്ചു കഴിഞ്ഞാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തങ്ങളുടെ സിബില്‍ പ്രൊഫൈലിലെ വിവരങ്ങള്‍ വളരെ കുറച്ചു പേര്‍ മാത്രമേ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നുള്ളു. നിങ്ങളുടെ ക്രെഡിറ്റ് സ്കോറും പ്രൊഫൈലും സ്ഥിരമായി നിരീക്ഷിച്ചു കൊണ്ടിരുന്നാല്‍ പ്രൊഫൈലില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് അറിയാനാവും. നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ എത്രത്തോളം മികച്ചതാണെന്ന് അറിഞ്ഞിരിക്കാനും ഇതു സഹായിക്കും. 

ആവശ്യമുള്ളപ്പോള്‍ മാത്രം വായ്പകള്‍ക്ക് അപേക്ഷിക്കുക

ഓരോ തവണ നിങ്ങള്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്പോഴും വായ്പാ ദാതാവ് നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനെ കുറിച്ച് അന്വേഷണം നടത്തും. തുടര്‍ച്ചയായ ഇത്തരത്തിലെ വായ്പാ ദാതാക്കളുടെ അന്വേഷണം നിങ്ങളുടെ സിബില്‍ സ്കോറിനെ ബാധിച്ചേക്കാം. ആവശ്യമുള്ളപ്പോള്‍ മാത്രം അപേക്ഷിക്കുന്നത് നിങ്ങളുടെ സ്കോര്‍ സ്ഥിരതയോടെ നിലനില്‍ക്കാന്‍ സഹായിക്കും.

പൂര്‍ണ്ണമായി കൃത്യസമയത്ത് തിരിച്ചടക്കുക

പാര്‍ട്ട് പെയ്മെന്‍റ് സൗകര്യം ഉപയോഗിക്കാതിരിക്കുന്നതും ബില്ലടയ്ക്കാതെ പലിശ ഉണ്ടാക്കി വെക്കുന്നതും ഒഴിവാക്കുക. നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ഇതു ബാധിക്കും. അതോടൊപ്പം ദീര്‍ഘകാല പലിശ ബാധ്യത പ്രശ്നമാകുകയും ചെയ്യാം. കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ മാത്രമേ നിങ്ങള്‍ക്ക് മികച്ച ക്രെഡിറ്റ് പ്രൊഫൈലും വിശ്വാസ്യതയും വളര്‍ത്തിയെടുക്കുവാന്‍ സാധിക്കൂ.

ലേഖിക ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ സീനിയര്‍ വൈസ് പ്രസിഡന്‍റാണ്

English Summary : How to Get Good Credit History for First time Loan Takers

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com