പൂജാ ബംബർ ലോട്ടറിയും സൂപ്പർ ഹിറ്റ്! ആദ്യം അച്ചടിച്ച ടിക്കറ്റ് തീർന്നു; ഇനി?

HIGHLIGHTS
  • നവംബർ 20നാണ് നറുക്കെടുപ്പ്
kerala-lottery (3)
SHARE

നറുക്കെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേ പൂജാ ബംബർ ലോട്ടറിയുടെ വില്‍പ്പനയും സൂപ്പർ ഹിറ്റിലേക്ക്. ആദ്യം അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. തുടർന്ന് 6 ലക്ഷം ടിക്കറ്റുകൾ കൂടി കഴിഞ്ഞയാഴ്ച അച്ചടിച്ചു. കഴിഞ്ഞ വർഷം പൂജാ ബംബറിന്റെ 34 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

ബംബർ ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറെ

പൂജാ ബംബർ ടിക്കറ്റ് സെപ്റ്റംബർ 18 നാണ് പുറത്തിറക്കിയത്‌. രണ്ടാഴ്ചയ്ക്കുള്ളിൽ 15 ലക്ഷത്തോളം ടിക്കറ്റുകളാണ് ഭാഗ്യാന്വേഷികളുടെ കൈകളിൽ എത്തിയത്. ഡിമാന്റ് വർദ്ധിച്ചതോടെ പല ഘട്ടങ്ങളിലായി 36 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചു. നറുക്കെടുപ്പു തീയതി അടുക്കുന്നതോടെ ശേഷിക്കുന്ന ടിക്കറ്റുകളും വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പും ഏജന്റുമാരും. നവംബർ 20നാണ് നറുക്കെടുപ്പ്.

ഒന്നാം സമ്മാനം ഇരട്ടിയാക്കി

കഴിഞ്ഞ വർഷം പൂജാ ബംബറിന്റെ ഒന്നാം സമ്മാനം 5 കോടി രൂപയായിരുന്നു. ഇത്തവണ അത് 10 കോടി രൂപയാക്കിയിട്ടുണ്ട്. ഓണം ബംബർ സൂപ്പർ ഹിറ്റായതിന്റെ പശ്ചാത്തലത്തിലാണ് പൂജാ ബംബറിന്റെ സമ്മാനത്തുക വർദ്ധിപ്പിക്കാനുള്ള തീരുമാനം. ഇത്തവണ രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതവും ലഭിക്കും. കഴിഞ്ഞ തവണ 200 രൂപയായിരുന്ന ടിക്കറ്റു വില ഇത്തവണ 250 രൂപയായി ഉയർത്തിയിട്ടുമുണ്ട്

ക്രിസ്മസ് -പുതുവത്സര ബംബർ 20 മുതൽ

ക്രിസ്മസ് -പുതുവത്സര ബംബർ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാനെ ഇത്തവണ കാത്തിരിക്കുന്നത് 16 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നു. സമ്മാന ഘടനയിലും ഇത്തവണ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്രാവശ്യം രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 10 പേർക്കു ലഭിക്കും. ടിക്കറ്റ് വില 400 രൂപ. പൂജാ ബംബർ നറുക്കെടുപ്പ് നടക്കുന്ന നവംബർ 20ന് ക്രിസ്മസ് -പുതുവത്സര ബംബർ ടിക്കറ്റുകൾ പുറത്തിറക്കും.

English Summary : Pooja Bumper Lottery Is Super Hit, One more Weekfor Lucky Draw

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS