ADVERTISEMENT

ഒരാളുടെ ക്രെഡിറ്റ് സ്കോർ എത്രയെന്നതിനെ ആശ്രയിച്ചാണ് ആ വ്യക്തിക്ക് വായ്പ ലഭിക്കുന്നത്. വായ്പ നൽകുന്നതിന് മുൻപ് ബാങ്കുകൾ അയാളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും പലിശയും മറ്റു കാര്യങ്ങളും തീരുമാനിക്കുക. ഇപ്പോൾ ഇന്ത്യയിൽ വാട്സാപ്പിലൂടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാനുള്ള സൗകര്യം ഉണ്ട്. 'ഡേറ്റ അനലിറ്റിക്സ് ആൻഡ് ഡിസിഷനിങ്' കമ്പനിയായ 'എക്സ്പീരിയൻ ഇന്ത്യ' ആണ് ഈ സൗകര്യങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ മനസിലാക്കുവാനും ഉചിതമായ തീരുമാനം എടുക്കുവാനും  ഇത് അവരെ സഹായിക്കും. 2005 ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്‌ട് പ്രകാരം ഇന്ത്യയിൽ ലൈസൻസ് ലഭിച്ച ആദ്യത്തെ ക്രെഡിറ്റ് ബ്യൂറോയാണ് എക്‌സ്‌പീരിയൻ ഇന്ത്യ. ലോകത്ത് ഏറ്റവും കൂടുതൽ വാട്സാപ്പ് ഉപയോക്താക്കൾ ഉള്ളത് ഇന്ത്യയിലാണ്. 487.5 ദശലക്ഷം ഉപയോക്താക്കളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് വാട്സാപ്പ് സന്ദേശമയയ്‌ക്കൽ. ഇത്തരം ഒരു ജനപ്രിയ ആപ്പിലൂടെ വായ്പ ലഭിക്കാനുള്ള യോഗ്യത ഉണ്ടോയെന്ന് അറിയുന്നത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.

 

എന്താണ് ക്രെഡിറ്റ് സ്കോർ?

ക്രെഡിറ്റ് സ്കോർ എന്നത് വായ്പ  യോഗ്യത വിലയിരുത്തുന്ന 3  അക്ക സംഖ്യയാണ്. 300 നും 900 നും ഇടയ്ക്കാണ്  ഇതിന്റെ റേഞ്ച്.  ക്രെഡിറ്റ് സ്കോറിലെ 4 കാര്യങ്ങളുടെ ശതമാന മുൻ‌തൂക്കം(വെയിറ്റേജ്) ഇങ്ങനെയാണ്‌.

പേയ്മെന്റ് ചരിത്രം (30%)

ക്രെഡിറ്റ് കാർഡ് ബില്ലുകളും, വായ്പ ഇ എം ഐ കളും മറ്റു കുടിശികകളും കൃത്യസമയത്തു അടച്ചിട്ടുണ്ടോയെന്നാണ് ഇത് പരിശോധിക്കുന്നത്. തുകകൾ കൃത്യ സമയത്തു അടക്കാതിരുന്നാൽ  ക്രെഡിറ്റ് സ്കോർ കുറയും. അടക്കേണ്ട നിശ്ചിത ദിവസം കഴിഞ്ഞുള്ള  അടക്കുന്നത്  ക്രെഡിറ്റ് സ്‌കോറിൽ 100 പോയിന്റ്  ഇടിയുവാൻ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. 

ക്രെഡിറ്റ് ഉപയോഗ അനുപാതം (25%)

ക്രെഡിറ്റ് പരിധിക്കു ആനുപാതികമായി നിങ്ങൾ ഉപയോഗിക്കുന്ന തുകയാണ് ക്രെഡിറ്റ് ഉപയോഗ അനുപാതം. അമിതമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ തിരിച്ചടവിനുള്ള കഴിവിനെ കുറിച്ച്  ബാങ്കിന് സംശയം വരാം. അതിനാൽ ക്രെഡിറ്റ് കാർഡ് പരിധിയുടെ 30 ശതമാനത്തിൽ ഉപയോഗം നിർത്തുന്നതാണ് നല്ലത്. 

വായ്പാ തരവും, കാലാവധിയും (25%)

താരതമ്യേന സുരക്ഷിതമായ ഭവന വായ്പ, കാർ വായ്പ എന്നിവയെടുത്തിട്ടുള്ളതും, ക്രെഡിറ്റ് കാർഡിൽ നിന്നെടുത്തിട്ടുള്ളതുമായ വായ്പകൾ പരിഗണിക്കും. ഇവ നിങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന രീതികളും, തിരിച്ചടവ് രീതികളും സിബിൽ സ്കോർ കണക്കാക്കുമ്പോൾ പരിഗണിക്കും.

മറ്റ് ഘടകങ്ങൾ (20%)

ഒരേ സമയം നിങ്ങൾ ഒന്നിലധികം വായ്പക്കായി അപേക്ഷിക്കുന്നുണ്ടോയെന്നു പരിശോധിക്കും. എല്ലാം ഇപ്പോൾ ഓൺലൈൻ ലഭ്യമായതിനാൽ നിങ്ങളുടെ വായ്പ അപേക്ഷകൾ പരിശോധിക്കുവാൻ ബാങ്കുകൾക്ക് വളരെ എളുപ്പമാണ്. 'ക്രെഡിറ്റ് ബ്യുറോ'യിൽ നിന്നുള്ള അന്വേഷണങ്ങളിലൂടെ അപേക്ഷകന്റെ  തനിനിറം ബാങ്കിന് മനസ്സിലാക്കുവാൻ പറ്റും .നല്ല ക്രെഡിറ്റ്സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ സ്വന്തമാക്കാം. 

English Summary : Check Your Credit Score Through Whatsapp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com