ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ, വിമാന ടിക്കറ്റുകളിൽ വൻ കിഴിവുകൾ പ്രഖ്യാപിച്ചു. 11 നഗരങ്ങളിൽ നിന്നുള്ള ആഭ്യന്തര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് എയർലൈൻ 10 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.  

ഈ വർഷാവസാന സെയിൽ ഓഫറിലൂടെ, യാത്രക്കാർക്ക് അവരുടെ ക്രിസ്മസ്, ന്യൂ ഇയർ യാത്രാ പദ്ധതികളിൽ നിന്നും നല്ലൊരു തുക ലാഭിക്കാം. വിലകുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഓഫർ ലഭിക്കുന്നതിന് ഡിസംബർ 12ന് മുമ്പ് റിസർവേഷൻ നടത്തണം..

കിഴിവ് ലഭിക്കാൻ, ഉപഭോക്താക്കൾ Akasa Air പ്രൊമോ കോഡ് "FESTIV10" ഉപയോഗിക്കേണ്ടതുണ്ട്. പുറപ്പെടുന്ന തീയതിക്ക് കുറഞ്ഞത് 7 ദിവസം മുമ്പെങ്കിലും ബുക്കിങുകൾ നടത്തിയിരിക്കണം.

ഈ നഗരങ്ങളിലേക്കാണ്  കിഴിവുകൾ

നിലവിൽ രാജ്യത്തെ 11 നഗരങ്ങളിൽ ആകാശ എയർ അതിന്റെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗുവാഹത്തി, അഹമ്മദാബാദ്, അഗർത്തല, കൊച്ചി, ബെംഗളൂരു, ഡൽഹി, ചെന്നൈ, പൂനെ, മുംബൈ, ലഖ്‌നൗ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് ആകാശ എയർ സർവീസ് നടത്തുന്നത്. ഈ  റൂട്ടുകളിൽ  യാത്രക്കാർക്ക് കിഴിവോടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭിക്കും. ഈ ഡീൽ മറ്റേതെങ്കിലും ഓഫറുമായും സ്കീമുമായോ പ്രമോഷനുമായോ ബന്ധിപ്പിക്കാൻ കഴിയില്ല.

English Summary: Akasa Air Ticket Offers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com