ADVERTISEMENT

സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പിലൂടെ ഇനി കൂടുതൽ ഭാഗ്യവാന്മാർക്ക് സമ്മാനങ്ങൾ കിട്ടും. ഇത്രയും കാലം ബിൽ അപ് ലോഡ് ചെയ്തിട്ടും സമ്മാനം ലഭിക്കാത്തവരെയാണ് ഭാഗ്യം കടാക്ഷിക്കുക.

ഭാഗ്യം എങ്ങനെ വരും?

സ്ഥിരമായി ബിൽ അപ് ലോഡ് ചെയ്തിട്ടും നറുക്കെടുപ്പിൽ സമ്മാനം കിട്ടാത്തവരിൽ നിന്ന് ഭാഗ്യശാലികളെ കണ്ടെത്തും.

∙ആദ്യ നൂറു ബില്ലുകൾ അപ് ലോഡുചെയ്യുന്ന 500 പേർക്ക് 1000 രൂപയുടെ ഗിഫ്റ്റ് പായ്ക്കറ്റുകൾ ലഭിക്കും.

∙ആദ്യ 250 ബില്ലുകൾ അപ് ലോഡു ചെയ്യുന്ന 100 പേർക്ക് കെ.ടി.ഡി.സി യുടെ 10000 രൂപയുടെ ഫാമിലി പാക്കേജ് ലഭിക്കും.

∙ആയിരത്തിനു മുകളിൽ അപ് ലോഡുചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ 10 പേർക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം നൽകും.

ലക്കിബിൽ ആപ്പിൽ ഇനി ലോക്കർ സൗകര്യവും

ലക്കി ബിൽ ആപ്പ് ഇനി ബിൽ ലോക്കറായും പ്രയോജനപ്പെടുത്താം. ഉപയോക്താക്കൾക്ക് വാറന്റി പോലുള്ള സേവനങ്ങൾക്കായി ബില്ലുകൾ ഡിജിറ്റലായി ലക്കി ബിൽ ആപ്പിൽ ഇനി സൂക്ഷിക്കാം. ആവശ്യമുള്ള അവസരങ്ങളിൽ ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാനും കഴിയും. ഒറിജിനൽ ബില്ല് കാണാതെ പോയാൽ ലക്കി ബിൽ ആപ്പിലെ ബിൽ പ്രയോജപ്പെടുത്താം.

കൂടുതൽ ജനകീയമാകും

ലക്കി ബിൽ ആപ്പ് നറുക്കെടുപ്പ് കൂടുതൽ ജനകീയമാക്കാനുള്ള നടപടിയും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ വച്ച് നറുക്കെടുപ്പ് നടത്താനാണ് പുതിയ തീരുമാനം.

English Summary : Kerala GST's Lucky Bill App will Give More App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com