അന്ധർക്ക് ജീവിതകിരണം തെളിച്ച് ഒരു മുംബൈ വ്യവസായി

Mail This Article
കിടപ്പു രോഗികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ കാഴ്ചപരിമിതർക്ക് കൈത്തിരി വെട്ടവുമായി ഒരു മുംബൈ വ്യവസായി. പാലക്കാട് സ്വദേശിയായ എസ്.ഹരിഹരൻ നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ ചിൽഡ്രൻ റീ യുണൈറ്റഡ് ഫൗണ്ടേഷൻ മലയാള മനോരമയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്.
ജീവിതകിരണം പെൻഷൻ പദ്ധതി
അന്ധത ബാധിച്ചവർക്കുള്ള പെൻഷൻ പദ്ധതിയാണിത്. പാലക്കാട് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 108 പേർക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് പെൻഷൻ ലഭിക്കും. എസ്.ഹരിഹരൻ നേതൃത്വം നൽകുന്ന ചിൽഡ്രൻ റീ യുണൈറ്റഡ് ഫൗണ്ടേഷനാണ് പെൻഷൻ പദ്ധതിക്കുള്ള സാമ്പത്തിക പിന്തുണ നൽകുന്നത്.
എങ്ങനെ അപേക്ഷിക്കണം?
അപേക്ഷാഫാറം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡിന്റെ പാലക്കാട് ജില്ലാ ഓഫീസിൽ നൽകണം. അപേക്ഷയോടൊപ്പം കാഴ്ച പരിമിതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും സമർപ്പിക്കണം. അപേക്ഷാഫാറത്തിനും വിശദ വിവരങ്ങൾക്കും ഫോൺ: 9895610455. അപേക്ഷ ജനുവരി 15 നകം ലഭിച്ചിരിക്കണം.
തിരഞ്ഞെടുപ്പ് എങ്ങനെ?
2023 ഫെബ്രുവരി മുതൽ 2024 ജനുവരി വരെ പെൻഷൻ ലഭിക്കും. മലയാള മനോരമ, ചിൽഡ്രൻ റീ യുണൈറ്റഡ് ഫൗണ്ടേഷൻ, കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈന്റ് (പാലക്കാട് ) എന്നിവയുടെ പ്രതിനിധികൾ അപേക്ഷകൾ പരിശോധിച്ച് 108 പേരെ തിരഞ്ഞെടുക്കും.
English Summary : Jeevitha Kiranam Pension Project for Blind Persons